EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട് ബൈപ്പാസ്: 43 ശതമാനം നിർമ്മാണം പൂർത്തിയായെന്ന് ഗഡ്കരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴിക്കോട് ബൈപ്പാസ്: 43 ശതമാനം നിർമ്മാണം പൂർത്തിയായെന്ന് ഗഡ്കരി
News

കോഴിക്കോട് ബൈപ്പാസ്: 43 ശതമാനം നിർമ്മാണം പൂർത്തിയായെന്ന് ഗഡ്കരി

കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫിൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നതായും നിതിൻ ഗഡ്കരി

Web Desk
Last updated: July 27, 2023 4:05 PM
Web Desk
Published: July 27, 2023
Share

ദില്ലി: കോഴിക്കോട് ബൈപ്പാസ് ആറു വരി പാതയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ലോക്സഭയിൽ കോഴിക്കോട് എം.പി എം.കെ രാഘവന് ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജൂണ് 30 വരെയുള്ള കണക്ക് അനുസരിച്ച് ആറുവരി പാതയുടെ 43 ശതമാനം നിർമ്മാണ പ്രവൃത്തി പൂർത്തിയായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ബൈപ്പാസിൽ ഇരുവശത്തുമുള്ള സർവ്വീസ് റോഡുകളേക്കാൾ വേഗത്തിൽ ആറു വരിപാതയുടെ നിർമ്മാണം നടക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് – പാലക്കാട് ഗ്രീൻ ഫിൽഡ് ഹൈവേയുടെ വിശദ്ധമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

സർവ്വീസ് റോഡ് അടക്കം 28 കിലോമീറ്റർ നീളത്തിൽ ആറ് വരി ഹൈവേയും രണ്ട് വശത്തും സർവ്വീസ് റോഡുമായി ആകെ എട്ട് വരിയായിട്ടാണ് ദേശീയപാതാ ബൈപ്പാസ് തയ്യാറാക്കുന്നത്. ഒക്ടോബറിൽ അഴിഞ്ഞിലം ബൈപ്പാസിലെ അണ്ടർ പാസ്സിൻ്റെ ആദ്യഭാഗം തുറക്കുമെന്നാണ് കരുതുന്നത്. മലപ്പുറം – കോഴിക്കോട് അതിർത്തിയിൽ രാമനാട്ടുകര മുതൽ കോഴിക്കോട് നഗരാതിർത്തിയായ വെങ്ങളം വരെ 28 കിലോമീറ്ററിലാണ് കോഴിക്കോട് ബൈപ്പാസ് സ്ഥിതി ചെയ്യുന്നത്. മലപ്പാറമ്പ്, തൊണ്ടയാട്, പന്തീരങ്കാവ്, രാമനാട്ടുകര മേൽപ്പാലങ്ങളും അനവധി അണ്ടർപാസുകളും അടങ്ങിയതാണ് എട്ട് വരിയാക്കൽ പദ്ധതി.

 

 

TAGGED:Kozhikode BypassNH 66Nithin gadkariSix Lane Bypass
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്
  • മെഗാ സമ്മാനങ്ങളും ഓഫറുകളുമായി സി.എം. ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ തുറന്നു
  • രാഹുൽ ​ഗാന്ധിക്കെതിരായ സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി
  • യുഎഇയിൽ റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി, നബിദിനം ആഗസ്റ്റ് 25 ചൊവ്വാഴ്ച

You Might Also Like

News

കരിപ്പൂർ വിമാനത്താവളം വ്യൂ പോയിന്റിലെത്തിയ യുവാവ് താഴ്ചയിലേക്ക് വീണു മരിച്ചു

December 30, 2025
News

ഒമാനിൽ എട്ടാമത് ഈത്തപ്പഴ ഉത്സവത്തിന് തുടക്കമായി

October 31, 2022
DiasporaNews

സൗദിയിലെ പച്ചപ്പ് ആസ്വദിച്ച് ലയണൽ മെസി, കുടുംബത്തോടൊപ്പം സൗദിയിൽ ചെലവഴിച്ച് താരം

May 2, 2023
News

എസ്.ആര്‍.ഐ.ടിയുമായി ഒരു ബന്ധവുമില്ല: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

April 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?