EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെഗാ സമ്മാനങ്ങളും ഓഫറുകളുമായി സി.എം. ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ തുറന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെഗാ സമ്മാനങ്ങളും ഓഫറുകളുമായി സി.എം. ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ തുറന്നു
News

മെഗാ സമ്മാനങ്ങളും ഓഫറുകളുമായി സി.എം. ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ തുറന്നു

Web Desk
Last updated: August 17, 2026 10:47 AM
Web Desk
Published: August 17, 2026
Share

സി.എം ഗ്രൂപ്പിനു കീഴിലുള്ള സി.എം ഹൈപ്പർമാർക്കറ്റിന്റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രൂപ്പിന്റെ മൾട്ടികൾച്ചറൽ റീട്ടെയിൽ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത്. ഡാന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോക്ടർ ബിർബൽ സിംഗ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

സി.എം ഗ്രൂപ്പ് മാനേജിംഗ് പാർട്ണർമാരായ സിറാജ് ചെമ്പയിൽ, ഷനിൽ ചെമ്പയിൽ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉത്ഘാടനം.
ചടങ്ങിൽ സ്വദേശി പ്രമുഖൻ മജീദ് ഹമദ് ജാബർ ഹമദ് അൽ സുവൈദി മുഖ്യാതിഥിയായി പങ്കെടുത്തു. യുഎഇയിലെ വിവിധ പ്രവാസി സമൂഹങ്ങളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് സി.എം ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്നതെന്നു മാനേജ്‌മന്റ് അറിയിച്ചു.

ഇന്ത്യ, ബംഗ്ലാദേശ് , പാകിസ്ഥാൻ , നേപ്പാൾ , ശ്രീലങ്ക, തുടങ്ങി വിവിധ രാജ്യക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരൊറ്റ ഷോപ്പിംഗ് കേന്ദ്രത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഫിലിപ്പിനോ റീട്ടെയിൽ മേഖലയിലെ ഒരു ദശാബ്ദത്തിലേറെ നീണ്ട CM ഗ്രൂപ്പിന്റെ അനുഭവവും അടിസ്ഥാന സൗകര്യങ്ങളും അറിവും പ്രയോജനപ്പെടുത്തിയാണ് സി.എം ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനം. 20-ലേറെ വിജയകരമായ ഔട്ട്‌ലെറ്റുകളിലൂടെ ഏഴ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകിയിട്ടുള്ള ഗ്രൂപ്പിന്റെ അനുഭവസമ്പത്ത് സി.എം ഹൈപ്പർമാർക്കറ്റിന്റെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

പുതിയ ബ്രാഞ്ചിന്റെ ഓപ്പണിംഗിനോടനുബന്ധിച്ച് വിവിധ ആകർഷകമായ ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഓരോ 25 ദിർഹത്തിന്റെയും പർച്ചേസിനും ഉപഭോക്താക്കൾക്ക് മെഗാ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ അവസരം ലഭിക്കും. JAC SUV കാറിന് പുറമെ നിരവധി സമ്മാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു. ഇതിന് പുറമെ, 10 വിദ്യാർഥികൾക്ക് സ്കൂൾ ഫീസ് നൽകുന്ന പ്രത്യേക പ്രമോഷൻ പദ്ധതിയും സി.എം ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ശാഖകളിലും നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ നറുക്കെടുപ്പ് നവംബർ 29 ന് നടക്കും. യുഎഇയിലെ മൾട്ടികൾച്ചറൽ റീട്ടെയിൽ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറ് മാസത്തിനുള്ളിൽ 5 പുതിയ ശാഖകൾ കൂടി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

TAGGED:CM Super marketSupermarket
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

News

സ്വന്തം ചോരയായിരുന്നെങ്കിൽ പൊലീസുകാർ ആ കുട്ടിയെ കൈവിടുമായിരുന്നോ? വന്ദനയുടെ മരണത്തിൽ പൊലീസിനെതിരെ സുരേഷ് ഗോപി

May 11, 2023
News

അഭ്യൂഹങ്ങൾക്ക് വിട; റൊണാൾഡോ ഇനി അൽ നസറിൽ

December 31, 2022
News

യുഎഇയിൽ 693 പുതിയ കോവിഡ് കേസുകൾ കൂടി

August 19, 2022
News

82 രാജ്യങ്ങളിലെ പൗരൻമാ‍ർക്ക് യുഎഇയിൽ പ്രവേശിക്കാൻ വിസ വേണ്ട; ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ

August 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?