EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്
News

മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

Web Desk
Last updated: August 17, 2026 1:43 PM
Web Desk
Published: August 17, 2026
Share

വാഷിംഗ്ടണ്‍: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങള്‍ തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച ‘മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റ്’ പ്രാദേശിക സുരക്ഷയ്ക്കും സ്വയംപര്യാപ്തതയ്ക്കുമുള്ള വലിയ ചുവടുവയ്പ്പാണെന്ന് സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.സൗദിയും തുർക്കിയും പാകിസ്ഥാനും ചേർന്ന് ഈ കരാറില്‍ ഒപ്പുവെച്ചതില്‍ താൻ വളരെ സന്തോഷവാനാണെന്ന് ട്രംപ് അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. മിഡില്‍ ഈസ്റ്റ് ഒന്നിച്ചു വരുന്നതിന്റെ തെളിവാണിതെന്നും കൂടുതല്‍ അർത്ഥവത്തായ രീതിയില്‍ സ്വന്തമായി പ്രതിരോധം തീർക്കാൻ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം ഈ കരാറിനെ ‘വലുതും ധീരവും സുപ്രധാനവുമായ ആദ്യ ചുവടുവയ്പ്പ്’ എന്നാണ് വിശേഷിപ്പിച്ചത്.

ഓഗസ്റ്റ് 7ന് മെക്കയില്‍ വെച്ച്‌ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാൻ, തുർക്കി പ്രസിഡന്റ് റജപ് തയ്യിപ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്നാണ് മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റില്‍ ഒപ്പുവെച്ചത്. കൂട്ടായ പ്രതിരോധത്തിനും വിപുലമായ സൈനിക-സുരക്ഷാ സഹകരണത്തിനുമുള്ള ചട്ടക്കൂടാണ് ഈ കരാറിലൂടെ രൂപീകരിച്ചിരിക്കുന്നത്. കരാർ പ്രകാരം ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നടത്തുന്ന സായുധ ആക്രമണം മറ്റ് രണ്ട് രാജ്യങ്ങള്‍ക്ക് നേരെയും നടന്ന ആക്രമണമായി കണക്കാക്കും. കൂടാതെ അടുത്ത സൈനിക ഏകോപനം, സംയുക്ത പരിശീലനങ്ങള്‍, പ്രതിരോധ സാങ്കേതികവിദ്യ, സൈനിക വ്യവസായങ്ങള്‍ എന്നിവയിലെ സഹകരണവും കരാർ ലക്ഷ്യമിടുന്നു.

മിഡില്‍ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കും പ്രാദേശിക സുരക്ഷാ ആശങ്കകള്‍ക്കും ഇടയിലാണ് ഈ നീക്കം. തങ്ങളുടെ കൂട്ടായ്മ പ്രതിരോധ സ്വഭാവമുള്ളതാണെന്നും ഒരു സൈനിക അല്ലെങ്കില്‍ വിഭാഗീയ ഗ്രൂപ്പ് രൂപീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കരാർ പ്രകാരം ഇറാനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കാനും സൗദിയും തുർക്കിയും പാകിസ്ഥാനും പ്രതിജ്ഞാബദ്ധരാണ്. വ്യാപിപ്പിക്കുന്ന ഈ ക്രമീകരണത്തില്‍ ഈജിപ്ത് കൂടി ചേരാൻ സാധ്യതയുണ്ടെന്ന് തുർക്കി പ്രസിഡന്റ് റജപ് തയ്യിപ് എർദോഗൻ പറഞ്ഞു. കെയ്‌റോയുടെ പങ്കാളിത്തം സാധ്യമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം കൂടുതല്‍ അംഗങ്ങളെ കരാറിലേക്ക് ഉള്‍പ്പെടുത്താൻ കഴിയുമെന്ന് സൂചിപ്പിച്ചു. ഈ കരാർ ലോകത്തിന് ഒരു സുപ്രധാന സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും എർദോഗൻ കൂട്ടിച്ചേർത്തു.

TAGGED:MeccaPakistanSaudisaudi arabiaTurkey
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

News

യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പിലും

January 21, 2023
News

‘പിക്കാച്ചു ജെറ്റ്’ ഇന്ത്യയിലേക്ക്: കാ‍ർട്ടൂൺ ലിവറിയിലുള്ള വിമാനവുമായി ഓൾ നിപ്പോൺ എയർവേയ്സ്

June 15, 2023
News

ട്രയൽ നടക്കുന്ന വിവരം അറിയിച്ചിരുന്നെങ്കിൽ ​ഗേറ്റ് പൂട്ടിയിടില്ലായിരുന്നു; കുട്ടികളോട് മാപ്പ് പറഞ്ഞ് ശ്രീനിജിൻ എംഎൽഎ

May 23, 2023
News

പ്രതിഷേധത്തില്‍ കേന്ദ്ര ഇടപെടല്‍; ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് ഇസഡ് പ്ലസ് സുരക്ഷ

January 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?