EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അതിവേഗം 5000; ചരിത്രനേട്ടത്തിനരികെ രോഹിത്ത് – കോഹ്ലി കൂട്ടുക്കെട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > അതിവേഗം 5000; ചരിത്രനേട്ടത്തിനരികെ രോഹിത്ത് – കോഹ്ലി കൂട്ടുക്കെട്ട്
Sports

അതിവേഗം 5000; ചരിത്രനേട്ടത്തിനരികെ രോഹിത്ത് – കോഹ്ലി കൂട്ടുക്കെട്ട്

Web Desk
Last updated: July 27, 2023 4:26 PM
Web Desk
Published: July 27, 2023
Share

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിൽ അത്യപൂർവ്വ റെക്കോർഡിലേക്ക് വിരാട് കോഹ്ലിയും രോഹിത് ശർമയും. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന പാ‍ർട്ൺഷിപ്പ് എന്ന റെക്കോ‍ർഡാണ് ഇരുവരും സ്വന്തമാക്കുക. നിലവിൽ 4998 റൺസാണ് ഇരുവരും ചേ‍ർന്ന് ഒരുമിച്ച് കളിച്ച് നേടിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ ഇവ‍ർ ഒരുമിച്ച് ക്രീസിലെത്തുകയും രണ്ട് റൺസ് നേടുകയും ചെയ്താൽ പുതിയ റെക്കോ‍ർഡ് നിലവിൽ വരും.

ഇന്ത്യയുടെ ഈ സൂപ്പ‍ർ ജോഡി 85 ഇന്നിംഗ്‌സുകൾ ഒരുമിച്ച് കളിച്ചാണ് 4998 റൺസ് നേടിയത്. ശരാശരി 62.47… മൊത്തം 18 സെഞ്ചുറികളും 15 അർദ്ധ സെഞ്ചുറികളും ഈ കൂട്ടുക്കെട്ടിനിടെ ഇരുതാരങ്ങളും നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജിന്റെയും ഡെസ്മണ്ട് ഹെയ്‌നസിന്റെയും പേരിലാണ് നിലവിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികച്ചതിൻ്റെ റെക്കോർഡ്. 97 ഇന്നിം​ഗ്സുകളിൽ നിന്നാണ് ഇവ‍ർ ഈ നേട്ടം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡൻ-ആദം ഗിൽക്രിസ്റ്റ് (104), ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷൻ-കുമാർ സംഗക്കാര (105) എന്നിവരാണ് പട്ടികയിൽ തൊട്ടുപിന്നിൽ. ഏകദിനത്തിൽ 4000-ത്തിലധികം റൺസ് നേടിയ ജോഡികളുടെ കാര്യത്തിൽ, 60-ൽ കൂടുതൽ ശരാശരിയുള്ളത് കോഹ്‌ലിക്കും രോഹിത്തിനും മാത്രമാണ്.

അതേസമയം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പാർടൺഷിപ്പുകളുടെ കാര്യത്തിൽ കോഹ്‌ലിയും രോഹിത്തും നിലവിൽ എട്ടാം സ്ഥാനത്താണ്. 176 ഇന്നിംഗ്സുകളിൽ നിന്നായി 47.55 ശരാശരിയിൽ 8227 റണ്സെടുത്ത സച്ചിൻ – ഗാംഗുലി ജോഡിയാണ് പട്ടികയിൽ ഒന്നാമത്. 117 ഇന്നിംഗ്സുകളിൽ നിന്നും 5193 റണ്സെടുത്ത രോഹിത്- ശിഖർ ധവാൻ സഖ്യം ഈ പട്ടികയിൽ ഏഴാം സ്ഥാനത്തുണ്ട്.

TAGGED:indiaKohlirohit sharmaSRILANKAvirat kohli
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

NewsSports

വിജയ് ഹസാരെ ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ജയം

November 15, 2022
News

ഇന്ത്യയോട് സഹായ അഭ്യർഥനയുമായി യുക്രൈൻ പ്രസിഡന്റ് സെലൻസ്കി

April 12, 2023
News

പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച യുഎഇയിലെത്തും, അബുദാബിയിലെ ക്ഷേത്രം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

February 11, 2024
Sports

‘ദൈവം മെസ്സിയെ ലോക കിരീടമണിയിക്കും’, അർജന്റീനയ്ക്ക് പിന്തുണയുമായി ബ്രസീൽ ഇതിഹാസം റിവാൾഡോ

December 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?