EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
News

ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

Web Desk
Last updated: August 8, 2026 3:45 PM
Web Desk
Published: August 8, 2026
Share

ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. എട്ടംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ആലപ്പുഴയിൽ എത്തിയത്. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.

ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായൽപ്പരപ്പും ആസ്വദിക്കുന്ന സംഘം വൈകുന്നേരം നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കാണും. പ്രദേശത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മൈക്കൽ ബൂലോസ് വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

ഡൊണൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ജീവിതപങ്കാളിയാണ് പ്രമുഖ അന്താരാഷ്ട്ര വ്യവസായിയായ മൈക്കിൾ ബൂലോസ്. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് വന്നത്. അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അനുഗമിച്ചു.

ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ സവാരി നടത്തിയ സംഘം കൊച്ചിയിൽ വച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്‌ച നടത്തിയെന്നും വിവരമുണ്ട്. മൈക്കൽ ബൂലോസിൻ്റെ സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയുമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിവരം പുറത്തുവിട്ടിരുന്നില്ല.

TAGGED:Donlad trumpMichael BoulosTrump
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

പി എം ആര്‍ഷോ കൊടും ക്രിമിനല്‍; എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകര സംഘടനയായി മാറിയെന്ന് കെ സുരേന്ദ്രന്‍

June 8, 2023
News

ബി.ജെ.പിയെ തടയാനുള്ള നീക്കമോ? ബിഷപ്പ് ഹൗസിലെത്തി പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍

April 15, 2023
DiasporaNews

56,000 പാകിസ്ഥാൻ ഭിക്ഷാടകരെ നാടുകടത്തി സൗദ്ദി അറേബ്യ, വിസ നിയന്ത്രിച്ച് യുഎഇ

December 19, 2025
News

വൻ ജന പങ്കാളിത്തതോടെ മംഗളൂരു ദസറ ഘോഷയാത്രയ്ക്ക് ആരംഭം

October 2, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?