EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കളമശ്ശേരി സ്ഫോടനം: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം, എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കളമശ്ശേരി സ്ഫോടനം: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം, എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നു
News

കളമശ്ശേരി സ്ഫോടനം: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം, എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നു

Web Desk
Last updated: October 29, 2023 11:58 AM
Web Desk
Published: October 29, 2023
Share

കൊച്ചി: കളമശ്ശേരി സാമ്രാ ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്റിൽ യഹോവാ സാക്ഷികൾ പ്രാർത്ഥനാ യോ​ഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ ഏജൻസികൾ. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 25-ഓളം പേ‍ർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ​ഗുരുതരമാണെന്നും അതീവ ​ഗൗരവത്തോടെയാണ് സംഭവത്തെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിജിപി കളമശ്ശേരിക്ക് പുറപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സ്ഫോടനം നടന്ന ഹാളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച പൊലീസ് ഇവിടെ സീൽ ചെയ്തിരിക്കുകയാണ്. മധ്യകേരളത്തിലെ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെല്ലാം കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും ഓഡിറ്റോറിയത്തിൽ എത്തി വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. മറ്റു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡ് അടക്കമുള്ളവരെ രം​ഗത്തിറക്കി പരിശോധന നടത്താനും നിർദേശമുണ്ട്.

ഷോ‍ർട്ട് സർക്യൂട്ട് കാരണമുള്ള സ്ഫോടനത്തിനുള്ള സാധ്യത മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും രണ്ടായിരത്തിലേറെ പേ‍ർ ഉണ്ടായിരുന്ന ഹാളിൻ്റെ മധ്യഭാ​ഗത്ത് നിന്നായി മൂന്ന് സ്ഫോടനമുണ്ടായി എന്നുള്ള ദൃക്സാക്ഷികളുടെ മൊഴിയാണ് സംഭവത്തെ കൂടുതൽ ​ഗുരുതരമാക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൻ്റെ അവസാനദിവസമായിരുന്നു ഇന്ന്. രാവിലെ സമ്മേളനം തുടങ്ങി പത്ത് മിനിറ്റ് പിന്നിട്ട ശേഷമാണ് സ്ഫോടനമുണ്ടായത്.

 

 

 

TAGGED:kalamasseryKalamassery Blast
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

എക്‌സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനം; ബെംഗളൂരു-ചെന്നൈ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും

September 8, 2023
News

തിരക്ക് കുറഞ്ഞ വന്ദേഭാരത് ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കും

July 6, 2023
News

ഹാഥ്റസിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

July 5, 2024
News

ശബരിമല തീർത്ഥാടനം;വെർച്വൽ ക്യു വഴി അല്ലാതെ പതിനായിരം ഭക്തർക്ക് ദർശനം നടത്താം

November 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?