EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എക്‌സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനം; ബെംഗളൂരു-ചെന്നൈ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എക്‌സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനം; ബെംഗളൂരു-ചെന്നൈ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും
News

എക്‌സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനം; ബെംഗളൂരു-ചെന്നൈ യാത്രാ സമയം രണ്ട് മണിക്കൂറായി കുറയും

Web News
Last updated: September 8, 2023 2:27 PM
Web News
Published: September 8, 2023
Share

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഹൈവേ സാധ്യമായാല്‍ ചെന്നൈ-ബെംഗളൂരു നഗരങ്ങള്‍ തമ്മിലുള്ള യാത്രാ സമയം അഞ്ച് മണിക്കൂറില്‍ നിന്ന് രണ്ട് മണിക്കൂറായി കുറയുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. അശോക് ലെയ്‌ലാന്‍ഡിന്റെ 75ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡല്‍ഹി ചെന്നൈ, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു ഹൈദരാബാദ് എന്നീ നഗരങ്ങളെ വിവിധ ഹൈവേകള്‍ വഴി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ചെന്നൈയെയും ഡല്‍ഹിയെയും പുതിയ ഹൈവേ പ്രോജക്ട് വഴി ബന്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് ഇലക്ട്രിക് ബസുകള്‍ ആവശ്യമാണ്. ഡല്‍ഹിയെയും ജയ്പൂരിനെയും ഇലക്ട്രിക് കേബിള്‍ ഹൈവേ വഴി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്നും അശോക് ലെയ്‌ലാന്‍ഡിന്റെ എല്‍.ഇ.വി വാഹനങ്ങള്‍ പുറത്തിറക്കിക്കൊണ്ട് ഗഡ്കരി പറഞ്ഞു.

2004 മുതല്‍ കൃഷിയെ ഊര്‍ജ-വൈദ്യുതി മേഖലകളിലേക്ക് ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പത്ത് ദിവസം മുമ്പ് നൂറ് ശതമാനവും ബയോ-എഥനോള്‍ വാഹനം പുറത്തിറക്കിയിരുന്നു. ബെംഗളൂരുവില്‍ മെഥനോളുമായി കൂടിച്ചേര്‍ന്ന ഇന്ധനത്തിലൂടെ പ്രവര്‍ത്തിക്കുന്ന വാഹനവും പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ മെഥനോള്‍ ട്രക്കുകളുടെ നിര്‍മാണം സാധ്യമാക്കണമെന്നതാണ് സ്വപ്‌നമെന്നും ഗഡ്കരി പറഞ്ഞു.

 

TAGGED:express highwaynitin gadkari
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

DiasporaNews

യുഎഇ: ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ലൈസൻസ് വേണം

October 14, 2022
News

ദമാം ജയിലില്‍ നിന്നും മോചിതരായ മലയാളികള്‍ അടക്കം എട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്ക്

February 9, 2024
News

സലാം എയർ കോഴിക്കോട്ടേക്ക്: ദുബായിൽ നിന്നും ഫുജൈറയിൽ നിന്നും സർവ്വീസ്

September 3, 2023
News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

July 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?