EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ലെന്ന് വിവരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ലെന്ന് വിവരം
News

വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ലെന്ന് വിവരം

Web Desk
Last updated: July 30, 2024 5:29 PM
Web Desk
Published: July 30, 2024
Share

വയനാട്: വയനാട്ടിലെ മുണ്ടക്കെ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ നൂറ് കടന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ള കണക്കനുസരിച്ച് 108 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ 42 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവയിൽ 18 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 128 പേ‍ർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. എത്ര വീടുകളും കെട്ടിടങ്ങളും തക‍ർന്നു എന്ന് നിലവിൽ കൃത്യമായ കണക്കില്ല.

മുണ്ടക്കെ, ചൂരൽമല, അട്ടമല ഭാഗങ്ങളിലായി 98 പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക കണക്ക്. റോഡും പാലവും തകർന്ന് ഒറ്റപ്പെട്ട് കിടക്കുന്ന അട്ടമല, മുണ്ടക്കൈ പ്രദേശത്തേക്ക് സൈന്യം താത്കാലികപാലം നിർമ്മിച്ചാൽ മാത്രമേ രക്ഷാപ്രവർത്തനം അവിടെ സജീവമാകൂ. ഇതിനു ശേഷമേ ദുരന്തത്തിൻ്റെ യഥാർത്ഥ തീവ്രത വ്യക്തമാവൂ.

നിലവിൽ ഇന്ത്യൻ കരസേനയുടെ വിവിധ യൂണിനുകളും ഏഴിമല നാവികഅക്കാദമയിൽ നിന്നുള്ള നാവികസേനയും കോയമ്പത്തൂരിൽ നിന്നുള്ള വ്യേമസേനാ യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ദേശീയദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണസേന, കേരള അഗ്നിരക്ഷാ സേന, കേരള പൊലീസ് എന്നിവരും രക്ഷാപ്രവർത്തന രംഗത്ത് സജീവമാണ്. ഇവരെ കൂടാതെ ആയിരക്കണക്കിന് ആളുകളും സ്വന്തം നിലയിൽ രക്ഷാപ്രവർത്തനത്തിനായി അപകടമേഖലയിലുണ്ട്. വയനാട്ടിൽ മാത്രം 49 ക്യാംപുകളിലായി മൂവായിരത്തിലേറെ പേ‍ർ നിലവിലുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ കോഴിക്കോട്, തൃശ്ശൂ‍ർ മെഡിക്കൽ കോളേജുകളിൽ നിന്നും പ്രത്യേക സംഘത്തെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്.

മേപ്പാടി ഭാ​ഗത്തേക്കുള്ള വൈദ്യുതി ലൈനുകളാകെ തക‍ർന്ന നിലയിലാണ്. ഏഴ് ട്രാൻസ്ഫോമറുകളുടെ മേഖല ഒഴികെ ബാക്കിയെല്ലായിടത്തും രാത്രിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്ത മേഖലയിലേക്ക് രണ്ട് താത്കാലിക പാലങ്ങൾ സ്ഥാപിക്കാൻ ആണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ പെട്ട പലരുടേയും മൃതദേഹങ്ങൾ 25 കി.മീ അകലെ മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ കൂടാതെ പലരുടേയും മൃതദേഹ അവശിഷ്ടങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തി ബന്ധുക്കളെ കണ്ടെത്താൻ ആരോ​ഗ്യവകുപ്പ് നീക്കം തുടങ്ങി.

 

TAGGED:wayanadWayanad Tragedy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

EntertainmentNews

വ്യത്യസ്തമായ റിലീസിംഗിനൊരുങ്ങി പൊന്നിയിൻ സെൽവൻ

August 17, 2022
DiasporaNewsUncategorized

പകുത്ത് നൽകി അച്ഛന്റെ കരൾ;നാല് വയസുകാരി റസിയ ജീവിതത്തിലേക്ക്

July 10, 2024
News

മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവര്‍ 632 ആയി; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും

September 9, 2023
News

പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ്, ഉദ്യോ​ഗസ്ഥരുടെ വാഹനം തകർത്ത് സിപിഎം പ്രവർത്തകർ

May 27, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?