EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലിപെരുന്നാൾ സമ്മാനം; യുഎഇയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളേറ്റെടുത്ത് ഭരണാധികാരികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ബലിപെരുന്നാൾ സമ്മാനം; യുഎഇയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളേറ്റെടുത്ത് ഭരണാധികാരികൾ
Uncategorized

ബലിപെരുന്നാൾ സമ്മാനം; യുഎഇയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളേറ്റെടുത്ത് ഭരണാധികാരികൾ

Web Desk
Last updated: May 23, 2026 1:47 PM
Web Desk
Published: May 23, 2026
Share

ദുബായ്: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ തിരുത്തൽ- ശിക്ഷാ കേന്ദ്രങ്ങളിൽ നിന്നായി 956 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. തടവുകാരുടെ മോചനത്തിന് പുറമെ, ശിക്ഷാകാലയളവിൽ ഇവരുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും പിഴകളും അടച്ചുതീർക്കുമെന്നും യുഎഇ പ്രസിഡൻറ് പ്രഖ്യാപിച്ചു. കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കാനും ഈ നടപടി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവിധ രാജ്യക്കാരായ 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ജയിലിൽ നല്ല പെരുമാറ്റം കാഴ്ചവെച്ച 443 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 230 തടവുകാരെ മോചിപ്പിക്കാൻ നിർദ്ദേശം നൽകി.

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 227 തടവുകാർക്കാണ് പെരുന്നാൾ പ്രമാണിച്ച് മോചനം അനുവദിച്ചത്. ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ജയിലിൽ നിന്ന് നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

പ്രധാനപ്പെട്ട മതപരവും ദേശീയവുമായ ആഘോഷവേളകളിൽ തടവുകാർക്ക് പൊതുമാപ്പ് നൽകുന്നത് യുഎഇ ഭരണാധികാരികളുടെ പരമ്പരാഗതമായ ശൈലിയാണ്. ജയിൽമോചിതരാകുന്ന തടവുകാർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനും, സാമ്പത്തിക ബാധ്യതകളില്ലാതെ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാനും ഈ നടപടി വഴി സാധിക്കും. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾക്കും ഈ പ്രഖ്യാപനം വലിയ ആശ്വാസമാണ് പകരുന്നത്. വരും ദിവസങ്ങളിൽ തന്നെ തടവുകാരുടെ മോചന നടപടികൾ പൂർത്തിയാകും.

TAGGED:Eid Al AdhaUAEUAE President
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

യുഎഇയിൽ 398 പുതിയ കോവിഡ് കേസുകൾ കൂടി

September 5, 2022
Diaspora

ഖത്തറുമായി നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് യുഎഇ, പുതിയ സ്ഥാനപതിയെ നിയമിക്കുന്നത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം

August 16, 2023
News

യുഎഇയിൽ 693 പുതിയ കോവിഡ് കേസുകൾ കൂടി

August 19, 2022
Uncategorized

കടുത്ത അമർഷത്തിൽ ഡോക്ടർമാർ; പ്രതിഷേധം ശക്തം

May 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?