EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് രണ്ടാം ദിനം: ഇന്ന് കാനഡ Vs ബോസ്നിയ, യുഎസ്എ Vs പരാഗ്വേ മത്സരങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ലോകകപ്പ് രണ്ടാം ദിനം: ഇന്ന് കാനഡ Vs ബോസ്നിയ, യുഎസ്എ Vs പരാഗ്വേ മത്സരങ്ങൾ
Uncategorized

ലോകകപ്പ് രണ്ടാം ദിനം: ഇന്ന് കാനഡ Vs ബോസ്നിയ, യുഎസ്എ Vs പരാഗ്വേ മത്സരങ്ങൾ

Web Desk
Last updated: June 12, 2026 2:53 PM
Web Desk
Published: June 12, 2026
Share

ഫിഫ ലോകകപ്പിൻ്റെ രണ്ടാം ദിനത്തിൽ ഇന്ന് രണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. രണ്ടിലും ആതിഥേയ രാജ്യങ്ങൾ കളിക്കാൻ ഇറങ്ങുന്നു എന്നതാണ് പ്രത്യേകത. ഗ്രൂപ്പ് ബി, ഡി മത്സരങ്ങളാണ് ഇവ

ഗ്രൂപ്പ് ബിയിൽ നിന്ന് സഹ-ആതിഥേയരായ കാനഡ ബോസ്നിയ ഹെർസഗോവിനയെ നേരിടും. മറുവശത്ത്, യുഎസ്എ അവരുടെ ഗ്രൂപ്പ് ഡി പോരാട്ടം ആരംഭിക്കുന്നത് പരാഗ്വേയ്‌ക്കെതിരെയാണ്. കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരം ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് ആയിരിക്കും.

അതേസമയം ഉദ്ഘാടന ദിനത്തിൽ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിൽ സ്റ്റേഡിയത്തിലെ സീറ്റുകൾ ഒഴിഞ്ഞു കിടന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. എസ്റ്റാഡിയോ അക്രോണിൽ നടന്ന മത്സരത്തിലുടനീളം ആയിരക്കണക്കിന് ഒഴിഞ്ഞ സീറ്റുകൾ കാണാമായിരുന്നു, ഫിഫയുടെ ടിക്കറ്റ് വിലനിർണ്ണയ നയത്തെക്കുറിച്ചുള്ള വലിയ വിമർശനത്തിനും ഇതോടെ വഴിതുറന്നു.

ഗ്രൂപ്പ് എയുടെ ഭാഗമായ ഈ മത്സരത്തിൽ44,985 പേർ പങ്കെടുക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചെങ്കിലും, 46,000 പേർക്ക് ഇരിക്കാവുന്ന വേദിയിൽ ആളില്ലാത്ത സീറ്റുകൾ 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ ടിക്കറ്റുകളുടെ വില നിരക്കിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. മറ്റു ആഗോള കായിക ടൂർണമെൻ്റുകളായി താരത്മ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കാണ് ഫിഫ ലോകകപ്പിൻ്റേത് എന്നായിരുന്നു സംഘടനയുടെ വാദം.

അതേസമയം ഫിഫ ലോകകപ്പിൻ്റെ ഉദ്​ഘാടന മത്സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തുന്നത് കാണാൻ 80,000-ത്തിലധികം കാണികൾ ആസ്ടെക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടി.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

NewsUncategorized

രാമക്ഷേത്ര പ്രതിഷ്ഠ ഇന്ത്യ ഹിന്ദുരാജ്യം ആകുന്നതിന്റെ ആദ്യ പടി

January 22, 2024
Uncategorized

പ്രതീക്ഷയുടെ തണ്ണുപ്പുമായി സുഹൈൽ നക്ഷത്രം; കുവൈത്തിൽ വേനൽക്കാലത്തിന് അവസാനം

August 25, 2025
Uncategorized

അടിമുടി ദുരൂഹതകളുമായി ‘ബോഗയ്‌ന്‍വില്ല’ ട്രെയിലർ! ചിത്രം 17ന് തിയേറ്ററുകളിൽ

October 9, 2024
Uncategorized

65 ടണ്ണിലേറെ ഭാരമുള്ള ഹെവിവാഹനങ്ങൾ റോഡുകളിൽ വിലക്കി യുഎഇ

September 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?