EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാര്‍ജ പുസ്തക മേളക്ക് നിറം പകർന്ന് ഷാരൂഖ് ഖാന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഷാര്‍ജ പുസ്തക മേളക്ക് നിറം പകർന്ന് ഷാരൂഖ് ഖാന്‍
EntertainmentNews

ഷാര്‍ജ പുസ്തക മേളക്ക് നിറം പകർന്ന് ഷാരൂഖ് ഖാന്‍

News Desk
Last updated: November 12, 2022 6:40 AM
News Desk
Published: November 12, 2022
Share

ദീപ്തവും സുന്ദരവുമായ ജീവിത വിജയത്തിന് ഹൃദയത്തില്‍ സത്യസന്ധതയും പെരുമാറ്റത്തില്‍ സൗമ്യവും കാത്തുസൂക്ഷിക്കണമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മേളയിൽ പറഞ്ഞു. ഈ രണ്ട് ഗുണങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കാനും ജീവിതത്തില്‍ പകര്‍ത്താനും കഴിഞ്ഞാല്‍ വിജയകരമായ ജീവിതം തേടി എവിടെയും പോവേണ്ടതില്ലെന്ന് പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഷാരൂഖ് ഖാന്‍ ചൂണ്ടിക്കാട്ടി. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയപ്പെട്ട ബോളിവുഡ് താരം.

ജീവിതത്തില്‍ മോശം അവസ്ഥയും സഹജീവികളെ വേദനിപ്പിക്കാനുള്ള ത്വരയും ഉണ്ടാവും. അത്തരം ഘട്ടങ്ങളില്‍ ശുദ്ധമായ ഹൃദയത്തോടെ നേരിടാന്‍ കഴിഞ്ഞാന്‍ ദൈവം അനുഗ്രഹിക്കും. ജീവിത വിജയം കൈവരിക്കാനും കഴിയും. ഷാര്‍ജയെ ആവേശത്തിരയിലാഴ്ത്തിയാണ് ഷാരൂഖ് ഖാന്‍ പുസ്തകോത്സവത്തില്‍ എത്തിയത്.

വെള്ളിയാഴ്ച രാവിലെ തന്നെ ആരാധകര്‍ ഷാര്‍ജ എക്‌സ്‌പോ സെൻ്ററിലെത്തിയിരുന്നു. ഉച്ചയോടെ പുസ്തകോത്സവ വേദിയും പരിസരവും ആരാധകരെ കൊണ്ട് നിറഞ്ഞു. പുസ്തകോത്സവത്തിലെ ബോള്‍റൂമില്‍ കയറിപ്പറ്റാന്‍ തിക്കും തിരക്കുമായിരുന്നു. താരത്തിൻ്റെ വരവ് കണക്കാക്കി ഷാര്‍ജ ബുക്ക് അതോറിറ്റി മികച്ച സുരക്ഷാസംവിധാനം ഒരുക്കിയിരുന്നു. ബോള്‍റൂമിലേക്ക് താരം പ്രവേശിച്ചതോടെ ആളുകള്‍ ആവേശത്തോടെ എഴുന്നേറ്റ് നിന്ന് വരവേറ്റു.

എൻ്റെ സിനിമകളില്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് എൻ്റെ ആവേശമെന്ന് അദ്ദേഹം പറഞ്ഞു. ഉറക്കത്തിലും ഉണര്‍വിലും ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ഈ 57-ാം വയസ്സില്‍ സിനിമയില്‍ സജീവമായി നില്‍ക്കാനും 18 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവേശം നല്‍കുന്നതും പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹമാണ്. ഷാരൂഖ് ഖാന്‍ പറയുന്നു.

കൂടാതെ ‘ബാസിഗര്‍’, ‘ഓം ശാന്തി ഓം’, ‘ഡോണ്‍’,തുടങ്ങിയ സിനിമകളിലെ സൂപ്പര്‍ഹിറ്റ് ഡയലോഗുകള്‍ സ്‌റ്റേജില്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ആവേശത്തിലാക്കി.
ഗ്ലോബല്‍ ഐക്കണ്‍ ഓഫ് സിനിമ ആൻ്റ് കള്‍ച്ചറല്‍ അവാര്‍ഡ് നല്‍കി ഷാര്‍ജ ബുക്ക് അതോറിറ്റി ഷാരൂഖ് ഖാനെ ആദരിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി ഷാരൂഖ് ഖാന്‍ പറഞ്ഞു.

നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹത്തിന് ഞാന്‍ നന്ദിയുള്ളവനാണ്. ഇതൊരു പുസ്തക മേളയായതിനാല്‍ ഞാന്‍ മിതത്വം പാലിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുമായിരുന്നുവെന്നാണ് ആരാധകരോട് ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്. ഇമാറാത്തിൻ്റെ വൈവിധ്യത്തെയും സംസ്‌കാരത്തെയും ഇഷ്ടപ്പെടുന്നു. സ്വന്തം സംസ്‌കാരം അടിച്ചേല്‍പിക്കാതെ വ്യത്യസ്ഥതകളെ സ്വീകരിക്കുന്നു. ഒപ്പം യുഎഇയിലെ വൃത്തിയുള്ളതും വലിപ്പമേറിയതുമായ റോഡുകളെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയും ഷാരൂഖ് ഖാനൊപ്പം വേദിയിലെത്തിയിരുന്നു. സിനിമാ മേഖലയില്‍ സൗണ്ട് എഞ്ചിനീയറിംഗ് രംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച റസൂല്‍ പൂക്കുട്ടിയെയും ഷാര്‍ജ ബുക്ക് അതോറിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു.

TAGGED:sharjahsharjah international book fairsharukh khan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

News

രാഹുല്‍ ഗാന്ധിക്കായി ഷീല ദീക്ഷിതിന്റെ വീട്; വാടകയ്ക്ക് നിസാമുദ്ദീന്‍ ഈസ്റ്റിലേക്ക് താമസം മാറിയേക്കും

July 13, 2023
News

മൂടിക്കെട്ടി യുഎഇ ആകാശം, റാസൽഖൈമയിൽ മഴയിൽ നാശനഷ്ടങ്ങൾ

December 18, 2025
News

AMMA-WCC പോരിന്റെ ഇരയാണ് താനെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

September 26, 2024
Entertainment

‘ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഓരോരുത്തരും എതിര്‍ക്കപ്പെടേണ്ടവരാണ്’; സൂരജ് സന്തോഷ്

January 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?