EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നഗ്നത കാണാനുള്ള കണ്ണടകളും വിൽപ്പനയ്ക്ക്; മലയാളികളുൾപ്പെടുന്ന സംഘം ചെന്നൈയിൽ പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നഗ്നത കാണാനുള്ള കണ്ണടകളും വിൽപ്പനയ്ക്ക്; മലയാളികളുൾപ്പെടുന്ന സംഘം ചെന്നൈയിൽ പിടിയിൽ
News

നഗ്നത കാണാനുള്ള കണ്ണടകളും വിൽപ്പനയ്ക്ക്; മലയാളികളുൾപ്പെടുന്ന സംഘം ചെന്നൈയിൽ പിടിയിൽ

News Desk
Last updated: May 9, 2023 7:41 AM
News Desk
Published: May 9, 2023
Share

നഗ്നത കാണാനുള്ള കണ്ണടകൾ എന്ന പേരിൽ തട്ടിപ്പ് നടത്തിയ മലയാളികൾ ഉൾപ്പടെയുള്ള സംഘം ചെന്നൈയിൽ പിടിയിൽ ചെന്നൈ കോയമ്പേടുള്ള ലോഡ്ജിൽ വച്ചാണ് തട്ടിപ്പ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശി ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബംഗളുരു സ്വദേശി സൂര്യ എന്നിവരടങ്ങിയ നാലംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പണം തട്ടിയെന്ന പരാതിയെത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലേക്ക് കോയമ്പത്തൂർ പോലീസ് എത്തുന്നത്. തോക്ക് ചൂണ്ടി ആറ്‌ ലക്ഷം രൂപ തട്ടിയെടുത്തു എന്ന ചെന്നൈ സ്വദേശിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോയമ്പേടുള്ള ലോഡ്ജിൽ എത്തിയ പോലീസ് ഇവരുടെ പക്കൽ നിന്നും തോക്ക്, കൈവിലങ്, നാണയങ്ങൾ,കണ്ണടകൾ തുടങ്ങി നിരവധി സാധനങ്ങൾ പിടിച്ചെടുത്തു.തുടർന്നുള്ള അന്വേഷണത്തിലാണ് വിചിത്രമായ തട്ടിപ്പ് വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
നഗ്നത കാണാൻ കഴിയുന്ന എക്സ് റേ കണ്ണടകൾ വിൽപ്പനയ്ക്ക് വച്ചാണ് ഇവർ പണം തട്ടിയെടുക്കുന്നത്.

തട്ടിപ്പ് നടത്തുന്ന രീതി ഇങ്ങനെ:

നഗ്നത കാണാൻ കഴിയുന്ന എക്സ് റേ കണ്ണടകൾ വിൽപ്പനയ്ക്ക്, ഒരു കോടി രൂപ വിലയുള്ള കണ്ണട അഞ്ചോ പത്തോ ലക്ഷം രൂപ നൽകിയാൽ ലഭിക്കും എന്നുള്ള പരസ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും. പരസ്യം കണ്ട് കണ്ണട അന്വേഷിച്ച് വിളിക്കുന്ന ആളുകളെ തങ്ങൾ താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പരീക്ഷിക്കാനായി ഒരു കണ്ണട നൽകും.

കണ്ണട ധരിച്ചിട്ടും മാറ്റമൊന്നും അനുഭവപ്പെടുന്നില്ല എന്ന് പറയുമ്പോൾ പരിശോധിക്കാനായി കണ്ണട തിരിച്ചു വാങ്ങി നിലത്തിട്ട് പൊട്ടിക്കും. നിങ്ങൾ കാരണമാണ് കണ്ണടപൊട്ടിയത് അത് കൊണ്ട് കണ്ണടയുടെ മുഴുവൻ തുകയും തരണമെന്ന് ആവശ്യപ്പെടും. അല്ലാത്ത പക്ഷം പോലിസിസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.
തുടർന്ന് ഇവരുടെ കൂട്ടത്തിലെ തന്നെ 2 പേർ പോലീസ് വേഷത്തിൽ തോക്കും വിലങ്ങുമായി വരും. പണം നൽകി നഗ്നത കാണാൻ ഇറങ്ങിയ ഇവരെ പോലീസ് പരിഹസിക്കുകയും അറസ്റ്റ് ചെയ്യാനൊരുങ്ങുകയും ചെയ്യും,. പോലീസ് തട്ടിപ്പ് സംഘത്തിന്റെ കൂടെയാണെന്ന് കരുതി ആളുകൾ പണം നൽകി തടിയൂരും. മാനഹാനി ഭയന്ന് ആളുകൾ തട്ടിപ് വിവരം പുറത്ത് പറയാറുമില്ല. ഇത്തരത്തിൽ നിരവധി ആളുകളെയാണ് ഈ സംഘം കബളിപ്പിച്ച് പണം തട്ടിയെടുത്തത്.

ഒരു തട്ടിപ്പ് ശ്രമത്തിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നതും.

TAGGED:CHENNAIFRAUDmalayaliXRAY GLASS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം ന​ഗരസഭാ കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ‌

October 18, 2025
News

അയർലൻഡിൽ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം

November 16, 2022
News

യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ പ്രാണി, ക്ഷമ ചോദിച്ച് എയർ ഇന്ത്യ

February 28, 2023
News

ഹണിറോസിനെ അപമാനിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ

June 29, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?