EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശബരിമല യുവതി പ്രവേശനം; പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച്, സാധ്യത തേടി സുപ്രീം കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശബരിമല യുവതി പ്രവേശനം; പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച്, സാധ്യത തേടി സുപ്രീം കോടതി
News

ശബരിമല യുവതി പ്രവേശനം; പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച്, സാധ്യത തേടി സുപ്രീം കോടതി

Web Desk
Last updated: December 31, 2025 11:39 AM
Web Desk
Published: December 31, 2025
Share

ദില്ലി: ശബരിമല യുവതിപ്രവേശന വിഷയം അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി. ഇതേക്കുറിച്ചുള്ള ച‍‌ർച്ചകൾ തുടരുകയാണെന്നന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിൽ മുഖാമുഖം വരുന്ന നിരവധി ഹർജികൾ തീർപ്പാക്കുന്നതിനായി ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്നാണ് ഒരു ദേശീയമാധ്യമത്തോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഇന്ന് പറഞ്ഞത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ അനുവദിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ ഉൾപ്പെടെ മൂന്ന് വിഭാഗത്തിലുള്ള കേസുകളിലാണ് ഈ പ്രശ്നം ഉയർന്നുവരുന്നത്.

ആചാരപ്രകാരം, ആർത്തവ പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ദാവൂദി ബോറ മുസ്ലീം സമൂഹത്തിലെ സ്ത്രീകൾ ജനനേന്ദ്രിയ ഛേദിക്കൽ ആചാരത്തെയും പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നതിനെയും ചോദ്യം ചെയ്യുന്ന മറ്റൊരു കൂട്ടം ഹർജികളും, സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്ന പാഴ്‌സി സ്ത്രീകളുടെ അജിയാരി (സൊറോസ്ട്രിയൻ ക്ഷേത്രം) പ്രവേശനം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജികളും നിലവിലുണ്ട്. മതസ്വാതന്ത്ര്യവും സ്ത്രീ സമത്വവും ഒരേ പോലെ ചർച്ചയാവുന്ന ഇത്തരം കേസുകളിൽ വിധി പലപ്പോഴും ഏകപക്ഷീയമായി പോകുന്നു എന്നൊരു വിമ‍ർശനം ശക്തമാണ്.

TAGGED:CJIsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

അബുദാബിയിൽ കണ്ണാടി ജാറുകളിൽ മിനി വനമൊരുക്കി മലയാളി

August 26, 2022
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

January 25, 2023
News

മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നു; സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ അതിരൂപത

November 3, 2023
News

പരിസ്ഥിതി സംരക്ഷണത്തിന് യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്

February 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?