EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി ഇടഞ്ഞ് സിപിഐ, എൽഡിഎഫിൽ പ്രതിസന്ധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി ഇടഞ്ഞ് സിപിഐ, എൽഡിഎഫിൽ പ്രതിസന്ധി
Uncategorized

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി ഇടഞ്ഞ് സിപിഐ, എൽഡിഎഫിൽ പ്രതിസന്ധി

Web Desk
Last updated: June 4, 2026 6:02 PM
Web Desk
Published: June 4, 2026
Share

തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച്  സിപിഐ. പദവിയുടെ കാര്യത്തിൽ പിന്നോട്ട് പോകേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനം.  പാർട്ടി അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണ്.

പദവിയെച്ചൊല്ലി എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം കടുക്കുകയാണ്. പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സിപിഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്. വിട്ടുവീഴ്ച്ച ആവശ്യമില്ലെന്നും, പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നുമാണ് സിപിഐ നിലപാട്.

എന്നാൽ പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സിപിഎം. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്നുള്ള കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സിപിഎം നിലപാട് കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

TAGGED:cpicpimrift between CPI and CPIM over Deputy opposition Leader post
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

Uncategorized

പ്രതീക്ഷയുടെ തണ്ണുപ്പുമായി സുഹൈൽ നക്ഷത്രം; കുവൈത്തിൽ വേനൽക്കാലത്തിന് അവസാനം

August 25, 2025
News

പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ

October 20, 2024
Uncategorized

ടെസ്‌ല ഇന്ത്യയിലേക്ക്? നരേന്ദ്ര മോദിയും ഇലോൺ മസ്‌കും തമ്മിലെ കൂടിക്കാഴ്ച ഇന്ന്

June 20, 2023
Uncategorized

പ്രവാസി ഫുട്ബോൾ താരം സുൽഫീക്കർ അന്തരിച്ചു

August 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?