EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂളിപ്പാട്ടിൽ മൊട്ടിട്ട 70 കാരന്റെയും 19 കാരിയുടെയും അപൂർവ്വ പ്രണയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > മൂളിപ്പാട്ടിൽ മൊട്ടിട്ട 70 കാരന്റെയും 19 കാരിയുടെയും അപൂർവ്വ പ്രണയം
Editoreal PlusNewsReal Talk

മൂളിപ്പാട്ടിൽ മൊട്ടിട്ട 70 കാരന്റെയും 19 കാരിയുടെയും അപൂർവ്വ പ്രണയം

News Desk
Last updated: November 17, 2022 10:29 AM
News Desk
Published: November 17, 2022
Share

പ്രണയത്തിന് അതിരുകളില്ല. ജാതിയോ മതമോ പ്രായമോ ഒന്നും നോക്കാതെ പരസ്പരം വിവാഹം കഴിക്കുന്നവര്‍ നിരവധിയാണ്. അതുപോലെ തന്നെ പ്രായവും പ്രണയത്തിന്റെ പരിധിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പാകിസ്താനിലെ 70കാരനും 19കാരിയും. ഇരുവരും വിവാഹിതരായെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പാകിസ്താനിലെ ലാഹോറിലാണ് ഈ മനോഹര പ്രണയ കഥ പിറക്കുന്നത്. പ്രഭാത നടത്തത്തിനിടെയാണ് 19കാരിയായ ഷുമൈലയും 70കാരനായ ലിയാഖത്ത് അലിയും ആദ്യമായി കണ്ടുമുട്ടുന്നത്. എന്നും രാവിലെ നടക്കാനിറങ്ങുന്ന വഴിയിൽ ഇവര്‍ രണ്ടുപേരും കാണുമെങ്കിലും പ്രണയം മൊട്ടിട്ടത് പക്ഷെ, പാട്ടിന്റെ വഴിയേ ആണ്. ഒരു ദിവസം രാവിലെ നടക്കാനിറങ്ങിയ സമയത്ത് ഷുമൈലയുടെ പിറകിലായി വന്ന ലിയാഖത്ത് ഒരു മൂളിപ്പാട്ട് പാടി. കേള്‍ക്കുന്നവര്‍ക്ക് അതിശയം തോന്നുമെങ്കിലും ലിയാഖത്തും ഷുമൈലയും മനസുകൊണ്ട് ഒന്നിക്കാന്‍ ആ മൂളിപ്പാട്ട് ധാരാളമായിരുന്നു.

പ്രണയത്തില്‍ പ്രായം കാണുന്നില്ല. അത് സംഭവിച്ചുപോകുന്നതാണെന്നാണ് ഷുമൈല ലോകത്തോട് പറയുന്നത്. പ്രണയം വീട്ടിലറിഞ്ഞപ്പോൾ ആദ്യം കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും തങ്ങളുടെ സ്‌നേഹം വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നെന്നും ഷുമൈല പറഞ്ഞു.

അതേസമയം വലിയ പ്രായവ്യത്യാസങ്ങളോടെ വിവാഹം കഴിക്കുന്നവരെ കുറിച്ച് ഒരിക്കലും ആരും അഭിപ്രായം പറയാന്‍ നില്‍ക്കരുത്. അവരുടെ തീരുമാനത്തെ ബഹുമാനിക്കണം. ഇത് അവരുടെ ജീവിതമാണ്. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാമെന്നും 70കാരനായ ലിയാഖത്ത് പറയുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ പ്രായം ഒരു ഘടകമല്ല.നിയമപരമായി ആര്‍ക്കും ആരെയും വിവാഹം കഴിക്കാമെന്നും ലിയാഖത്ത് കൂട്ടിച്ചേര്‍ത്തു.

TAGGED:rare lovesinger
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

താലിബാൻ പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്നു; 3 മരണം

September 12, 2022
News

ഇന്ത്യൻ നാവിക സേനയ്ക്ക് പുതിയ പതാക; സമുദ്ര ചരിത്രം ഇനി പാറിപറക്കും

September 2, 2022
News

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മുഴുവന്‍ വിദ്യാര്‍ത്ഥികളും മാപ്പ് പറഞ്ഞു

September 4, 2023
NewsUncategorized

കെ എസ് യു അവകാശപത്രിക മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ

July 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?