EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അതിശക്തമായ മഴ, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പിൽ മാറ്റം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അതിശക്തമായ മഴ, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പിൽ മാറ്റം
News

അതിശക്തമായ മഴ, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പിൽ മാറ്റം

Web Desk
Last updated: June 29, 2026 11:50 AM
Web Desk
Published: June 29, 2026
Share

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമായിരുന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്
28/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
29/06/2026: കണ്ണൂർ, കാസർകോട്
30/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
01/07/2026: കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്
28/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം
29/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
30/06/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
01/07/2026: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
02/07/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

വിവിധ മേഖലകളിൽ ചക്രവാതച്ചുഴി തുടരുന്നതും ന്യൂനമർദപാത്തി വ്യാപിച്ചുകിടക്കുന്നതുമാണ് മഴ മുന്നറിയിപ്പിന് കാരണം. ജൂൺ 28 മുതൽ ജൂലൈ രണ്ടുവരെ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ജൂൺ 28 മുതൽ ജൂലൈ ഒന്നുവരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 28 – ജൂലൈ രണ്ടുവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

TAGGED:kerala rainmonsoonorange alertrainTrivandrum
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

മലപ്പുറം ഗ്രീൻഫിൽഡ് ഹൈവേ: സ്ഥലമേറ്റെടുപ്പിനുള്ള മുഴുവൻ ചെലവും കേന്ദ്രം വഹിക്കും

June 24, 2023
News

സൗദ്ദിയിൽ കനത്ത മഴ: വിവിധ മേഖലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി

April 21, 2024
News

യുണൈറ്റഡ് എയർലൈൻസിൽ യാത്രക്കാരന്റെ അതിക്രമം

March 7, 2023
News

എയർ ഏഷ്യയും എയർ ഇന്ത്യ എക്സ്പ്രസ്സും ലയിക്കുന്നു

September 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?