1970-ൽ പെലെ വിശ്വകിരീടമുയർത്തിയ ആദ്യ ലോകകപ്പിലാണ് മൊറോക്കോ അവരുടെ ലോകകപ്പ് പ്രവേശനം നടത്തിയത്. ലോകവേദിയിൽ പോയിന്റ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന അഭിമാനമായിരുന്നു മൊറോക്കോയ്ക്ക്, ബൾഗേറിയക്ക് എതിരായ സമനിലയ്ക്ക് അന്ന് ജയത്തിനോളം വലുപ്പമുണ്ടായിരുന്നു.
അവിടെ നിന്നും തളർന്നും തകർന്നും പോരാടിയും മുന്നോട്ട് കയറിയ മൊറോക്കോ കഴിഞ്ഞ ലോകകപ്പിൽ നാലാം സ്ഥാനക്കാരായിട്ടാണ് കളം വിട്ടത്. അമേരിക്കയിലേക്ക് എത്തുന്ന ലോകകപ്പിൽ തങ്ങളുടെ ആദ്യമത്സരത്തിൽ എൺപതിനായിരത്തിലധികം വരുന്ന കാണികൾ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ മൊറോക്കോയുടെ കളി കാണാനെത്തും.
രണ്ട് പതിറ്റാണ്ടായി നഷ്ടപ്പെട്ട് നിൽക്കുന്ന ലോകകിരീടം സ്വപ്നം കണ്ടാണ് ബ്രസീൽ പട കളത്തിലേക്ക് എത്തുന്നത്. സൂപ്പർതാരം നെയ്മർ മത്സരത്തിന് ഇല്ലെങ്കിലും കരുത്തിൽ ഒട്ടും പിന്നിലല്ല ബ്രസീൽ. എന്നാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത മൊറോക്കോ വലിയ വെല്ലുവിളിയാണ് ബ്രസീലിന് ഉയർത്തുന്നത്. ലോകകപ്പ് സെമി സ്ഥാനത്ത് പിന്നാലെ ആഫ്രിക്കൻ കപ്പും നേടി മൊറോക്കോ തങ്ങളുടെ കരുത്ത് തെളിയിച്ചതാണ്.
യാസിൻ ബോണോ; അച്രഫ് ഹക്കിമി, ഇസ ഡിയോപ്, ചാഡി റിയാദ്, നൗസൈർ മസ്രോയി; അയ്യൂബ് ബൗഡി, എൽ അയ്‌നൗയി; ബ്രാഹിം ദിയാസ്, അസ്സദീൻ ഔനഹി, ബിലാൽ എൽ ഖന്നൂസ്; ഇസ്മായിൽ സൈബരി – എന്നിവരാണ് മൊറോക്കോയുടെ പ്രതീക്ഷിക്കപ്പെടുന്ന ഫൈനൽ 11.


