EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആലുവ ബലാത്സംഗ കേസിലെ പ്രതി പിടിയില്‍; കസ്റ്റഡിയിലായത് ആലുവ പാലത്തിനടിയില്‍ വെച്ച്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആലുവ ബലാത്സംഗ കേസിലെ പ്രതി പിടിയില്‍; കസ്റ്റഡിയിലായത് ആലുവ പാലത്തിനടിയില്‍ വെച്ച്
News

ആലുവ ബലാത്സംഗ കേസിലെ പ്രതി പിടിയില്‍; കസ്റ്റഡിയിലായത് ആലുവ പാലത്തിനടിയില്‍ വെച്ച്

Web News
Last updated: September 7, 2023 4:58 PM
Web News
Published: September 7, 2023
Share

ആലുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ പ്രതി പൊലീസ് പിടിയില്‍. ആലുവ പാലത്തിന് അടിയില്‍ നിന്നാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്.

2022ലെ പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിലെ പ്രതിയാണ് ഇയാള്‍. വിയ്യൂര്‍ ജയിലില്‍ നിന്ന് പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് ഓഗസ്റ്റ് 10നാണ്.

പൊലീസിനോട് പറഞ്ഞത് സതീഷ് എന്ന പേരായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിലൂടെയാണ്.

ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ട് വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ കയറിയ പ്രതിയെ എടുത്തു കൊണ്ടു പോകുകയായിരുന്നുവെന്നാണ് വിവരം. ഉറങ്ങി കിടക്കുകയായിരുന്ന മാതാപിതാക്കള്‍ ഇക്കാര്യം അറിഞ്ഞില്ല. രാത്രിയില്‍ കുട്ടിയുടെ കരച്ചില്‍ കേട്ട പ്രദേശവാസികളാണ് നഗ്‌നയായ നിലയില്‍ പാടത്ത് നിന്നും നടന്നു വരുന്ന കുഞ്ഞിനെ കണ്ടെത്തിയത്.

ക്രൂരപീഡനത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു കുഞ്ഞ്. കുട്ടിയെ രാത്രിയോടെ പൊലീസ് എത്തി കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കുട്ടിയുടെ കുടുംബം ബിഹാര്‍ സ്വദേശികളാണ്. ഇന്നലെ രാത്രി കുട്ടിയുടെ പിതാവ് തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഭാര്യയും മൂന്ന് മക്കളും മാത്രമാണ് പിന്നെ വീട്ടിലുണ്ടായിരുന്നത്. ജനല്‍ വഴി വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ച പ്രതി ഉറങ്ങി കിടന്ന കുട്ടിയുമായി പുറത്തിറങ്ങിയ ശേഷം വാതിലടച്ച് പുറത്തേക്ക് പോകുകയായിരുന്നു.

TAGGED:Aluva POCSO Casekochi Police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

NewsSports

2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍

October 4, 2022
Editoreal PlusNews

സഞ്ചാരികളേ ഇതിലേ…, പർവ്വത നിരകളിലെ ‘പറക്കുംതളിക’ കാണാം!

August 16, 2022
News

കളിയിക്കാവിളയിൽ ക്വാറി വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സുനിൽകുമാർ പിടിയിൽ

July 1, 2024
DiasporaNews

വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി സന്ദേശം

October 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?