EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇയിലേക്ക് പുതിയ പ്രതിദിന സർവ്വീസുമായി ആകാശ എയർലൈൻസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യു.എ.ഇയിലേക്ക് പുതിയ പ്രതിദിന സർവ്വീസുമായി ആകാശ എയർലൈൻസ്
Diaspora

യു.എ.ഇയിലേക്ക് പുതിയ പ്രതിദിന സർവ്വീസുമായി ആകാശ എയർലൈൻസ്

Web Desk
Last updated: June 27, 2024 9:50 PM
Web Desk
Published: June 27, 2024
Share

മുംബൈ: യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് ഇന്ത്യയിൽ നിന്നും പ്രതിദിന സർവ്വീസുമായി ആകാശ എയർലൈൻസ്. ജൂലൈ 11 മുതലാണ് അബുദാബി – ദുബൈ സെക്ടറിൽ ആകാശ എയർലൈൻസിൻ്റെ പ്രതിദിന സർവ്വീസ് ആരംഭിക്കുക. അബുദാബി – മുംബൈ സർവ്വീസിനുള്ള ബുക്കിംഗ് ആകാശ വെബ്സൈറ്റിലും ആപ്പിലും ആരംഭിച്ചിട്ടുണ്ട്. മറ്റു ട്രാവൽ വെബ്സൈറ്റുകൾ വഴിയും ഏജൻസികൾ വഴിയും യാത്ര ബുക്ക് ചെയ്യാം.

“ഇന്ത്യയിലെ വിനോദ സഞ്ചാരികൾക്കും വ്യവസായികൾക്കും ഏറെ പ്രിയപ്പെട്ട നഗരമായി അബുദാബി മാറിക്കഴിഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാനസർവ്വീസുകൾക്കും വലിയ ഡിമാൻഡാണുള്ളത്. അബുദാബി സർക്കാരിൻ്റെ ടൂറിസം മിഷൻ 2030 കൂടി കണക്കിലെടുത്താൽ വരും വർഷങ്ങളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനോദസഞ്ചാരം കൂടുതൽ ശക്തിപ്പെടുക തന്നെ ചെയ്യും” – ആകാശ എയർ സീനിയർ വൈസ് പ്രസിഡൻ്റും സഹസ്ഥാപകനുമായ നീലു ഖത്രി പറഞ്ഞു.

2024 മാർച്ച് 28 ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് പറന്നാണ് ആകാശ എയർലൈൻസ് അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിച്ചത്. തുടർന്ന് 2024 മെയ്, ജൂൺ മാസങ്ങളിൽ ജിദ്ദയിലേക്കും റിയാദിലേക്കും ആകാശ സർവ്വീസ് ആരംഭിച്ചു. ഖത്തറിനും സൗദ്ദിക്കും പിന്നാലെയാണ് ഇപ്പോൾ യുഎഇയിലേക്കും ആകാശ എയ‍ർലൈൻസ് ചുവടുവയ്ക്കുന്നത്. ജിസിസിയിലേക്ക് കൂടുതൽ സ‍ർവ്വീസുകൾ വരും മാസങ്ങളിൽ ആകാശ ആരംഭിക്കും എന്നാണ് സൂചനകൾ. കേരള – ജിസിസി സെക്ടറിൽ ശക്തമായ സാന്നിധ്യമാകാനും കമ്പനി പദ്ധതിയിടുന്നു.

TAGGED:abudahabiAkasaakasa airAkasa airlinesMumbai Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

Diaspora

നാലാം ക്ലാസ്സുകാരൻ കെട്ടിപ്പടുത്ത വ്യവസായ സാമ്രാജ്യം: അജ്ഫാൻ കുട്ടിക്കയുടെ ജീവിതകഥ

October 22, 2025
Diaspora

അബ്ദുൽ റഹീം നിയമസഹായസമിതിയുമായി ഭിന്നതകളില്ലെന്ന് കുടുംബം

November 13, 2024
DiasporaNews

ലോകകപ്പ്: സൗദി സന്ദർശകവിസ നൽകിത്തുടങ്ങി

October 20, 2022
BusinessDiaspora

എണ്ണ വിപണി ശക്തമായ നിലയിൽ, യുഎസ് നികുതി വർധനവ് ബാധിക്കില്ലെന്ന് സൗദി അരാംകോ സിഇഒ

August 6, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?