EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അബ്ദുൽ റഹീം നിയമസഹായസമിതിയുമായി ഭിന്നതകളില്ലെന്ന് കുടുംബം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അബ്ദുൽ റഹീം നിയമസഹായസമിതിയുമായി ഭിന്നതകളില്ലെന്ന് കുടുംബം
Diaspora

അബ്ദുൽ റഹീം നിയമസഹായസമിതിയുമായി ഭിന്നതകളില്ലെന്ന് കുടുംബം

Web Desk
Last updated: November 13, 2024 10:12 PM
Web Desk
Published: November 13, 2024
Share

റിയാദ്: സൗദ്ദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി പ്രവ‍ർത്തിക്കുന്ന റിയാദിലെ സഹായസമിതിയെ തെറ്റി​ദ്ധരിച്ചെന്ന് റഹീമിൻ്റെ കുടുംബം. റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് റഹീമിൻ്റെ മാതാവ് ഫാത്തിമ്മയും സഹോദരൻ നസീറും ഇക്കാര്യം പറഞ്ഞത്. നിയമസഹായസമിതിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഖേദം രേഖപ്പെടുത്തുന്നതായും ഇതിൽ എല്ലാവ‍ർക്കുമുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി.

വധശിക്ഷയിൽ നിന്നൊഴിവായെങ്കിലും അബ്ദുൽ റഹീമിൻ്റെ മോചനം നീളുന്ന സാഹചര്യത്തിലാണ് റഹീമിനെ ജയിലിൽ നേരിട്ട് എത്തി കാണാനും ഉംറ നിർവഹിക്കാനുമായി ഒക്ടോബർ 30-നാണ് ഫാത്തിമയും മകൻ നസീറും സൗദി അറേബ്യയിലെത്തിയത്. ഫാത്തിമയുടെ സഹോദരൻ അബ്ബാസും ഭാര്യയും ഇവരോടൊപ്പമുണ്ട്. അബഹയിൽ എത്തിയ ഇവർ ഏതാനും ദിവസം മുമ്പ് റിയാദിൽ റഹീമിനെ പാർപ്പിച്ച ജയിലിൽ എത്തിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാതാാവിനെ കാണാനില്ലെന്ന നിലപാടാണ് അബ്ദുൽ റഹീം സ്വീകരിച്ചത്

അത് വലിയ വാർത്തയായി വിവാദം കത്തിപ്പടരുന്നതിനിടെ ഉമ്മയും ഒപ്പമുള്ളവരും മക്കയിലേക്ക് തിരിച്ചു. ഉംറ നിർവഹിച്ച ശേഷം തിങ്കളാഴ്ച റിയാദിൽ തിരിച്ചെത്തി. അപ്പോഴേക്കും ഉമ്മയെ കാണാൻ റഹീം സന്നദ്ധനായി മാറിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ റിയാദ് – അൽഖർജ് റോഡിലെ ഇസ്കാനിലുള്ള ജയിലിൽ പുനസമാഗമത്തിന് അവസരമൊരുങ്ങി. നീണ്ട 18 വർഷത്തിന് ശേഷം ഉമ്മയും മകനും വീണ്ടും കണ്ടു.

അന്ന് തന്നെ ഉമ്മയും നസീറും റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി റഹീമിെൻറ മോചനത്തിന് വേണ്ടി ശ്രമം തുടരുന്ന ഉദ്യോഗസ്ഥർക്കും സാമൂഹികപ്രവർത്തകർക്കും നന്ദി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് ഉമ്മയും നസീറും അബ്ബാസും മാധ്യമങ്ങളെ കണ്ടത്. ധാരണാ പിശകുകളുണ്ടായിട്ടുണ്ടെന്നും ചില തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതുണ്ടായതെന്നും നസീർ പറഞ്ഞു. ഇപ്പോൾ വസ്തുതകൾ ബോധ്യപ്പെട്ടു. തെറ്റിദ്ധരിച്ചതിലും സംശയിച്ചുപോയതിലും ഖേദം പ്രകടിപ്പിക്കുന്നു. എല്ലാവരും ക്ഷമിക്കുക. കൂടെപിറപ്പിനെ പോലെ കണ്ട് റഹീമിനെ സഹായിക്കാനിറങ്ങിയ ഓരോരുത്തരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. അതേസമയം അബ്ദുൽ റഹീമിൻ്റെ കേസിൽ നവംബർ 17-ന് നിർണായക വിധി പ്രതീക്ഷിക്കുന്നതായി അബ്ദുൽ റഹീം നിയമസഹായസമിതി വ്യക്തമാക്കി.

TAGGED:abdul raheemRaheemsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Diaspora

സ്വപ്നയാത്രയ്ക്ക് ചെക്ക് ഇൻ ചെയ്യുന്ന മിടുക്കർ ആരൊക്കെ? പ്രൗഡ് ടു ബീ ആൻ ഇന്ത്യൻ മത്സര പരീക്ഷ നാളെ

January 9, 2026
News

സൗദിയിലെ വികസനം : പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാ സംഘം

October 14, 2022
News

സൈബർ സുരക്ഷാ പദ്ധതിക്ക് തുടക്കംകുറിച്ച് സൗദി

August 11, 2022
DiasporaNews

അസന്റ് ഇഎന്‍ടി സ്‌പെഷ്യാലിറ്റി സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയും, പത്തു പേര്‍ക്ക് സൗജന്യ ശ്രവണ സഹായി വിതരണവും 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധനയും

November 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?