വേൾഡ് ജൂനിയർ മോഡൽ ഇന്റർനാഷണൽ മത്സരത്തിൽ കിരീടം തൂക്കി മലയാളി, ഇന്ത്യയെ പ്രതിനിധീകരിച്ച് വേദിയെ ഇളക്കി മറിച്ച് മലപ്പുറം സ്വദേശി ആരാധ്യ ഫസ്റ്റ് റണ്ണറപ്പായി
വിയറ്റ്നാമിൽ നടന്ന വേൾഡ് ജൂനിയർ മോഡൽ ഇന്റർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി ഇന്ത്യ. മലപ്പുറം സ്വദേശി ആരാധ്യ എന്ന കൊച്ചു മിടുക്കിയാണ് കാണികളെ അമ്പരപ്പിച്ച് കിരീടം ചൂടിയത്. ചെറിയ പ്രായത്തിൽ തന്നെ റാമ്പുകൾ കീഴടക്കിയ ആരാധ്യ ഇതിനോടകം തന്നെ സൗന്ദര്യ മത്സര വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. ഗോവയിൽ നടന്ന ജൂനിയർ മോഡൽ മത്സരത്തിലെ മികച്ച പ്രകടനമാണ് വിയറ്റ്നാമിൽ നടന്ന ലോക മത്സരത്തിലേക്ക് ആരാധ്യക്ക് വാതിൽ തുറന്നത്. പ്രായത്തെ വെല്ലുന്ന ആത്മവിശ്വാസവും ആശയവിനിമയ ശേഷിയുമാണ് ആരാധ്യ വി മേനോനെ ലോകകിരീടത്തിലേക്ക് നയിച്ചത്. വിവിധ കാറ്റഗറികളിലായി 70 ലേറെ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിൻതള്ളിയാണ് ആരാധ്യയുടെ നേട്ടം എന്നതും ശ്രദ്ധേയമാണ്. മലേഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അല്ലീ സാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനി സിഇഓ വിഗ്നേഷ് വിജയകുമാറിന്‍റെയും അസ്മിത ആര്യലിന്‍റെയും മകളാണ് 5 വയസുകാരി ആരാധ്യ. കേരളത്തെ പ്രതിനിധീകരിച്ച് നിരവധി സൌന്ദര്യ മത്സരങ്ങളിൽ ഇതിനോടകം ആരാധ്യ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിംഗ് കഴിഞ്ഞാൽ കുതിര സവാരിയാണ് ഇഷ്ടവിനോദം . മൂന്നാം വയസു മുതൽ കുതിരസവാരിയിൽ എക്സ്പേർട്ടാണ് ആരാധ്യ വി മേനോൻ.