EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
News

ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും

Web Desk
Last updated: June 15, 2026 6:17 PM
Web Desk
Published: June 15, 2026
Share

വാഷിങ്ടൺ : 107 ദിവസം നീണ്ട സംഘർഷങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്. ഇറാൻ – അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ചയെന്ന് ഉറപ്പായി. ധാരണ നിലവിൽ വന്നത് ഇറാനും അമേരിക്കയും സ്ഥിരീകരിച്ചു.

ഹോർമൂസ് തുറക്കാനുള്ള നടപടികൾ ഇരുപക്ഷവും ഉടനെ തുടങ്ങും. ആഗോള എണ്ണ, സ്വർണം വിലയിലും ഓഹരി വിപണികളിലും പ്രഖ്യാപനം വൻ ചലനമുണ്ടാക്കി. ഇറാനിലും ഇസ്രയേലിലും ധാരണയ്ക്ക് എതിരെ വികാരമുണ്ട്. ആദ്യം ഒമാൻ, പിന്നെ പാക്കിസ്ഥാൻ, പലവട്ടം ചർച്ചകൾ നടന്നിട്ടും സംഘർഷം തുടർന്നുകൊണ്ടേയിരിക്കെയാണ് ഖത്തര്‍ പ്രധാന റോളിൽ എത്തുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടെഹറാനിലേക്ക് ഖത്തർ സംഘം രണ്ട് നിർണായക യാത്രകൾ നടത്തി. അതിലൊന്ന് ഇറാനിൽ അമേരിക്ക ആക്രമണം നടത്തിക്കൊണ്ടിരിക്കെ ആയിരുന്നു. പിന്നാലെ ഇന്നലെ രാത്രി ഡോണൾഡ് ട്രംപ് ധാരണ നിലവിൽ വന്നത് പ്രഖ്യാപിച്ചു. ഇന്ന് ഇറാനും അത് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച്ച ധാരണ ഒപ്പിടുമെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ധാരണ പൊളിക്കാൻ അവസാന മണിക്കൂറിലും ലബനനിൽ തലസ്ഥാനം തന്നെ ആക്രമിച്ചുള്ള ഇസ്രയേൽ നീക്കം വകവെച്ചില്ല. ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെ എല്ലാ മേഖലയിലും യുദ്ധം അവസാനിക്കുമെന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്, ഇസ്രയേലിനെ അപ്രസക്തമാക്കിയുള്ള ധാരണ വലിയ ക്ഷീണമായി. ഇതിൽ നെതന്യാഹുവിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്.

നിലവിൽ പിടിച്ചെടുത്ത മേഖലകളിൽ നിന്ന് പിന്മാറില്ലെന്നാണ് ഇസ്രയേൽ നിലപാട്. ഇറാന്റെ ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്തെന്ന് കാട്ടി ഇറാനിൽ തീവ്രനിലപാടുള്ളവർ രോഷത്തിലാണ്.

ധാരണയ്ക്കായി പ്രയത്നിച്ച നയതന്ത്ര ദൗത്യത്തിലുള്ളവരെ ചതിയന്മാരെന്നും വഞ്ചകരെന്നും വിളിക്കുന്നത് മര്യാദയല്ലെന്ന് ഇറാൻ പ്രസിഡണ്ടിന് പറയേണ്ടി വന്നു. എണ്ണ വില താഴുകയും സ്വർണ വില ഉയരുകയും ഓഹരിവിപണികൾ ആശങ്ക നീങ്ങി കുതിക്കുകയും ചെയ്തു. ഹോർമൂസിലെ ആയിരക്കണക്കിന് കപ്പലുകൾ പുറത്തു കടക്കാൻ ഊഴം കാത്ത് കിടക്കുകയാണ്. ഇറാന് 30,000 കോടി ഡോളർ അമേരിക്ക പുനർനിർമാണ ഫണ്ട് നൽകുമെന്ന് ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുന്നു. 2500 കോടി ഡോളർ ഫണ്ട് മരവിപ്പിച്ചത് തിരികെ നൽകും. എണ്ണ ഉപരോധം നീക്കും. ഖത്തറും കുവൈത്തും ധാരണയെ സ്വാഗതം ചെയ്തു. ജർമ്മനിയും ഫ്രാൻസും യു.കെയും ഉൾപ്പടെ ഉഇറാനു മേലുള്ള കൂടുതൽ ഉപരോധങ്ങൾ നീക്കിയെക്കും.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും
  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

You Might Also Like

News

പാനൂർ സ്ഫോടനം: കണ്ണൂർ, കോഴിക്കോട് അതിർത്തിയിൽ സുരക്ഷാസേനയുടെ വ്യാപക പരിശോധന

April 6, 2024
News

വിനോദയാത്രകൾ കെ.എസ്.ആര്‍.ടി.സി ബസുകളിലാക്കണം: നടി രഞ്ജിനി

October 7, 2022
News

പയ്യന്നൂർ കോളേജിൽ രണ്ടാ വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി

July 14, 2024
News

പ്രതി കുട്ടിയുമായി ഇന്നലെ പോവുന്നത് കണ്ടിരുന്നു, സംശയം തോന്നിയപ്പോള്‍ ചോദിച്ചതുമാണ്; പൊലീസില്‍ വിവരമറിയിച്ച ദൃക്‌സാക്ഷി പറയുന്നു

July 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?