EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു; യാത്രക്കാരന്‍ വനിതാ ടിടിഇയുടെ മുഖത്തടിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു; യാത്രക്കാരന്‍ വനിതാ ടിടിഇയുടെ മുഖത്തടിച്ചു
News

മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു; യാത്രക്കാരന്‍ വനിതാ ടിടിഇയുടെ മുഖത്തടിച്ചു

Web News
Last updated: August 19, 2023 10:04 AM
Web News
Published: August 19, 2023
Share

കോഴിക്കോട് വെച്ച് ട്രെയിനില്‍ വനിതാ ടി.ടി.ഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതയ്ക്ക് നേരെയാണ് ശനിയാഴ്ച രാവിലെ ആക്രമണമുണ്ടായത്. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം.

ട്രെയിന്‍ വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയിലെത്തിയപ്പോഴാണ് സംഭവം. സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരനോട് മാറിയിരിക്കാന്‍ പറഞ്ഞതാണ് യാത്രക്കാരനെ പ്രകോപിപ്പിച്ചത്. പ്രായമുള്ള ആളല്ലേ ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞപ്പോഴാണ് അടിച്ചതെന്ന് ടി.ടി.ഇ പറയുന്നു.

72 വയസുള്ള യാത്രക്കാരനോട് ആദ്യം മാറിയിരിക്കാന്‍ പറഞ്ഞിട്ടും അയാള്‍ മാറിയിരുന്നില്ല. വീണ്ടും മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചതോടെ ടി.ടി.ഇയുടെ മുഖത്തടിക്കുകയായിരുന്നു.
തുടര്‍ന്ന് മറ്റുയാത്രക്കാര്‍ ഇയാളെ പിടിച്ചുമാറ്റിയെങ്കിലും ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ടി.ടി.ഇയെ മര്‍ദിക്കുകയും ട്രെയിനില്‍ നിന്ന് ഇറങ്ങി പോവുകയുമായിരുന്നു.

ടിടിഇയെ മര്‍ദ്ദിച്ച ശേഷം മറ്റൊരു കോച്ചില്‍ കയറി ഇരുന്ന പ്രതിയെ അവിടെ വെച്ച് മറ്റു യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ വനിതാ ടിടിഇയുടെ മുഖത്ത് പരിക്ക് പറ്റിയിട്ടുണ്ട്. അടിയേറ്റ് തന്റെ കണ്ണട തെറിച്ചു പോയെന്നും അവര്‍ പറഞ്ഞു.

TAGGED:trainTTE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍; പിടിയിലായത് ഭീകര വിരുദ്ധ ഏജന്‍സിയുടെ പരിശോധനയ്ക്കിടെ

October 2, 2023
News

യുഎസിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജി,നാദിയ കഹ്ഫ് അധികാരമേറ്റു 

March 26, 2023
News

ഓസ്ട്രേലിയൻ എഴുത്തുകാരന്റെ പുസ്തകങ്ങൾക്ക് യുഎസിൽ വിലക്ക്

August 26, 2022
News

ഇ പി യെ മാറ്റാൻ കാരണം ബിജെപി നേതാവുമായുളള കൂടിക്കാഴ്ച്ച,മുകേഷ് രാജിവെയ്ക്കേണ്ടതില്ല:എം വി ​ഗോവിന്ദൻ

August 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?