EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാൻ സഹകരിച്ചാലും ഇല്ലെങ്കിലും, ഹോര്‍മുസിലെ കപ്പല്‍ ഗതാഗതത്തിന് ഫീസ് അനുവദിക്കില്ലെന്ന് ട്രംപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാൻ സഹകരിച്ചാലും ഇല്ലെങ്കിലും, ഹോര്‍മുസിലെ കപ്പല്‍ ഗതാഗതത്തിന് ഫീസ് അനുവദിക്കില്ലെന്ന് ട്രംപ്
News

ഇറാൻ സഹകരിച്ചാലും ഇല്ലെങ്കിലും, ഹോര്‍മുസിലെ കപ്പല്‍ ഗതാഗതത്തിന് ഫീസ് അനുവദിക്കില്ലെന്ന് ട്രംപ്

Web Desk
Last updated: April 10, 2026 1:32 PM
Web Desk
Published: April 10, 2026
Share

വാഷിംഗ്ടണ്‍: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തില്‍ സുപ്രധാനമായ ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഫീസ് ഈടാക്കുമെന്നുള്ള ഇറാന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് അനുവദിക്കില്ലെന്നും നടപടി നിർത്തിവെക്കുന്നതാണ് നല്ലതെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലത്തില്‍ എണ്ണ വിതരണം അതിവേഗം സാധാരണ നിലയിലാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അതിന് ഇറാന്റെ സഹായമുണ്ടായാലും ഇല്ലെങ്കിലും നടപ്പിലാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

എന്നാല്‍ എങ്ങനെ നടപ്പാക്കുമെന്നതില്‍ വ്യക്തതയില്ല. സൈനികമായ കരുത്തിലൂടെയോ ബദല്‍ സംവിധാനങ്ങളിലൂടെയോ എണ്ണ വിതരണം പുനഃസ്ഥാപിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച്‌ ഹോര്‍മൂസ് കടലിടുക്കിലൂടെ പോകന്ന കപ്പലുകള്‍ ടോള്‍ നല്‍കാന്‍ ഇറാന്‍ കപ്പലുകളെ നിര്‍ബന്ധിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കപ്പലുകളില്‍ നിന്ന് ഇറാന്‍ ട്രാന്‍സിറ്റ് ഫീ അഥവാ ടോള്‍ ഈടാക്കാന്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ ട്രംപ് ശക്തമായി പ്രതികരിച്ചത്.

ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യാനായി ഇറാന്‍ പുതിയ പദ്ധതി ഇടുന്നതായി പരമോന്നത നേതാവ് മൊജ്തബ ഖമേനി പ്രഖ്യാപിച്ചിരുന്നു, സര്‍ക്കാര്‍ ടെലിവിഷനിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ കടലിടുക്കിലൂടെയുള്ള ഗതാഗതത്തില്‍ ഇറാന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന

TAGGED:Donald Trumpiran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റം വരുന്നു; ഉയർന്ന പ്രായപരിധി വന്നേക്കും

May 22, 2026
News

ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി; പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഡ്രീം11

August 23, 2025
News

വ്യാജ രേഖ ചമയ്ക്കല്‍; കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കും

June 7, 2023
News

എസ്.ആര്‍.ഐ.ടിയുമായി ഒരു ബന്ധവുമില്ല: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

April 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?