EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആകാശം തൊട്ട ‘സുല്‍ത്താന്‍’ അല്‍ നെയാദി ഇനി പുതിയ യുവജന മന്ത്രി, പ്രഖ്യാപനവുമായി യുഎഇ വൈസ് പ്രസിഡന്റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആകാശം തൊട്ട ‘സുല്‍ത്താന്‍’ അല്‍ നെയാദി ഇനി പുതിയ യുവജന മന്ത്രി, പ്രഖ്യാപനവുമായി യുഎഇ വൈസ് പ്രസിഡന്റ്
News

ആകാശം തൊട്ട ‘സുല്‍ത്താന്‍’ അല്‍ നെയാദി ഇനി പുതിയ യുവജന മന്ത്രി, പ്രഖ്യാപനവുമായി യുഎഇ വൈസ് പ്രസിഡന്റ്

Web News
Last updated: January 6, 2024 4:35 PM
Web News
Published: January 6, 2024
Share

യുഎഇയുടെ പുതിയ യുവജന മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ബഹിരാകാശ യാത്രികന്‍ കൂടിയായ അല്‍ നെയാദിയെ യുവജന മന്ത്രിയായി പ്രഖ്യാപിച്ചത്. നിരവധി നാമനിര്‍ദേശങ്ങള്‍ ലഭിച്ചെങ്കിലും ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച് നിര്‍ദേശിച്ചത് അല്‍ നെയാദിയെ ആണെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. അല്‍ നെയാദി യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്ത് അറിയുന്ന വ്യക്തിയാണെന്നും അവരെ സേവിക്കുന്നതിലും അവരെ മുന്നോട്ട് നയിക്കുന്നതിലും ശ്രദ്ധാലുവാണെന്നും അദ്ദേഹം പ്രഖ്യാപനത്തിനിടെ പറഞ്ഞു. ശാസ്ത്രപരവും ബഹിരാകാശപരവുമായ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം ഇതിനോടൊപ്പം തന്നെ നിര്‍വഹിക്കും.

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം താമസിച്ച് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയും സ്‌പേസ് വോക്ക് നടത്തുകയും ചെയ്ത ആദ്യ അറബ് സഞ്ചാരിയെന്ന റെക്കോര്‍ഡിന് ഉടമയാണ് സുല്‍ത്താന്‍ അല്‍ നെയാദി. 186 ദിവസമാണ് അല്‍ നെയാദി ബഹിരാകാശത്ത് കഴിഞ്ഞത്.

കഴിഞ്ഞ സെപ്തംബറില്‍ യുവജന മന്ത്രിയായിരിക്കാന്‍ താത്പര്യമുള്ള ആളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ താത്പര്യം അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയും ചെയ്യാന്‍ കഴിവുള്ള യുവതിയെയോ യുവാവിനെയോ ആവശ്യമുണ്ടെന്നായിരുന്നു അപേക്ഷയില്‍ അറിയിച്ചിരുന്നത്.

മന്ത്രിയായിരിക്കാന്‍ യോഗ്യനായ വ്യക്തി യുഎഇയെക്കുറിച്ച് അറിവുള്ള ആളായിരിക്കണമെന്നും മാതൃരാജ്യത്തെ സേവിക്കുന്നതില്‍ അഭിനിവേശമുള്ളവനായിരിക്കണമെന്നും അപേക്ഷ ക്ഷണിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞിരുന്നു.

 

 

 

TAGGED:Astronaut Sultan Al Neyadiminister of youthSultan Al NeyadiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

യുഎഇയിൽ മഴ മുന്നറിയിപ്പുകൾ നൽകി 

December 26, 2022
News

മദ്യലഹരിയിൽ റേഞ്ച് റോവർ മോഷ്ടിച്ച് അപകടമുണ്ടാക്കി: യുവാവിന് 4000 ദിർഹം പിഴ ചുമത്തി

April 4, 2023
News

‘അബ്രഹാമിക് ഫാമിലി ഹൗസ്’, യു എ ഇ യിൽ തുറന്നു

February 17, 2023
News

സൗദിയിലെ കോവിഡ് നിയമലംഘന പിഴയിൽ കുരുങ്ങി പ്രവാസികൾ

December 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?