EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും
News

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദും സിയയും

News Desk
Last updated: February 8, 2023 9:16 AM
News Desk
Published: February 8, 2023
Share

ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി കേരളത്തിലെ സഹദും സിയയും. ഇന്ന് രാവിലെയോടെയാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. എന്നാൽ കുഞ്ഞിനെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പൈലറ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ ആദം ഹാരിയാണ് കുഞ്ഞ് പിറന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒരുമിച്ചുള്ള ജീവിതത്തിൽ ഒരു കുഞ്ഞ് കൂടി വേണമെന്ന് ട്രാൻസ്ജൻഡർമാരായ സിയ പവലും സഹദും ആഗ്രഹിച്ചിരുന്നു. ഈ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമായത്. ട്രാൻസ് പുരുഷൻ ആയി മാറിയ സഹദ് ഗർഭം ധരിച്ചിട്ട് ഒൻപത് മാസത്തോളമായി.

അതേസമയം ഇരുവരും ട്രാൻസ് വ്യക്തികളായെങ്കിലും ഇവരുടെ ശരീരം മാറ്റങ്ങൾ സ്വീകരിക്കുന്നതിന്റെ പാതിവഴിയിലാണ്. സഹദ് ട്രാൻസ് മെൻ ആവുന്നതിനായി ഹോർമോൺ തെറാപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിട്ടുണ്ട്. എന്നാൽ ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോളാണ് കുഞ്ഞെന്ന ആഗ്രഹം ഉണ്ടായത്. അതേസമയം സിയ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാവാതിരുന്നതും ഇവരുടെ ആഗ്രഹം പൂവണിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലാണ് സഹദിന്റെ ഗർഭപരിചരണ ചികിത്സ നടക്കുന്നത്. എന്നാൽ കുഞ്ഞിന് മുലപ്പാൽ നൽകാനാവില്ലെന്നതിനാൽ ആശുപത്രിയിലെ മിൽക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി.

കുഞ്ഞ് വാവ വന്നൂ. സഹദും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. സിയ വളരെയധികം എക്സൈറ്റഡായി പുറത്ത് കാത്തിരിക്കുന്നുണ്ട്. ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷമില്ല. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോടൊക്കെ അത് കുഞ്ഞ് വലുതാകുമ്പോൾ പറയും. ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുന്നു. പെൺകുഞ്ഞോ ആൺകുഞ്ഞോ എന്നല്ല എല്ലാത്തിനുമുപരി, അവരുടെ ലിംഗഭേദം നമുക്ക് ഊഹിക്കാൻ കഴിയും. അവർ വളരട്ടെ, അവരുടെ ഐഡന്റിറ്റി എക്സ്പ്ലോർ ചെയ്യട്ടെ. കുറിപ്പിൽ പറയുന്നു.

TAGGED:Sahad and Ziatrans parents
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

DiasporaNews

ഇന്ത്യൻ സോഷ്യൽ സെന്റർ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

August 7, 2023
DiasporaNews

ഉംറ തീർത്ഥാടകർക്ക് പാക്കേജിലെ എല്ലാ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണം

October 6, 2022
News

യുഎഇയിൽ ലൈസൻസില്ലാതെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം പിഴ

January 11, 2023
News

അബുദാബിയിൽ ഒരു ദിവസം 25 വിദേശികൾ വിവാഹിതരാവുന്നു‌

August 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?