EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകത്തെ വിറപ്പിച്ച വില്ലൻ, ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകത്തെ വിറപ്പിച്ച വില്ലൻ, ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കുന്നു
News

ലോകത്തെ വിറപ്പിച്ച വില്ലൻ, ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കുന്നു

News Desk
Last updated: December 22, 2022 4:55 AM
News Desk
Published: December 22, 2022
Share

ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ നേപ്പാളിലെ പരമോന്നത കോടതി ഉത്തരവിട്ടു. 19 വര്‍ഷമായി കൊലപാതക കുറ്റങ്ങൾക്ക്‌ ഉള്‍പ്പെടെ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന ചാള്‍സ് ശോഭരാജിന്റെ പ്രായവും ആരോഗ്യനിലയും കണക്കിലെടുത്താണ് മോചിപ്പിക്കുന്നത്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് നേപ്പാൾ കോടതി 2003ല്‍ ചാള്‍സ് ശോഭരാജിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചത്.

എന്നാൽ ഇതില്‍ കൂടുതല്‍ കാലം ചാള്‍സ് ശോഭരാജിനെ തടവില്‍ പാര്‍പ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കൂടാതെ ചാള്‍സ് ശോഭരാജിന്റെ പേരില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഇനി കേസുകളൊന്നുമില്ലെങ്കില്‍ ഇയാളെ ഉടന്‍ വിട്ടയ്ക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു. അതേസമയം ജയില്‍ മോചിതനായി 15 ദിവസത്തിനകം തന്നെ ഫ്രഞ്ച് പൗരനായ ചാള്‍സിനെ നാടുകടത്തണമെന്നും കോടതി വ്യക്തമാക്കി.

ഫ്രാന്‍സിൽ ചെറിയ കുറ്റകൃത്യങ്ങള്‍ക്കും ജയില്‍ വാസത്തിനും ശേഷം 1970കളിലാണ് ചാള്‍സ് ലോകം ചുറ്റാന്‍ തുടങ്ങിയത്. ഇക്കാലത്ത് തായ് തലസ്ഥാനമായ ബാങ്കോക്കില്‍ താമസം ആരംഭിച്ചു. ഇരകളുമായി ദീര്‍ഘനേരം സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയും ശേഷം കൊലപാതകം ഉള്‍പ്പെടെ നടത്തുന്നതായിരുന്നു ചാള്‍സിന്റെ രീതി. ഇത്തരത്തിൽ 12 ഓളം പേരെ ചാള്‍സ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരകളുടെ എണ്ണം മുപ്പതിനും മേലെ വരുമെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. തായ്‌ലാന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണ് ചാൾസ് ക്രൂരമായി കൊലപ്പെടുത്തിയിട്ടുള്ളത്.

TAGGED:Charles Sobharaj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോണി അധികാരമേറ്റു

October 22, 2022
News

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന്റെ ഹർജി ഹൈക്കോടതി തളളി;കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കും

July 3, 2024
News

കന്നി സർവ്വീസിൽ വന്ദേഭാരതിന് 20 ലക്ഷം രൂപയുടെ വരുമാനം: എക്സിക്യൂട്ടീവ് ക്ലാസിൽ വനിതാ ഹോസ്റ്റസ് വരും

April 28, 2023
News

അപേക്ഷകര്‍ 90 ദിവസത്തികം തിരിച്ചറിയല്‍ രേഖ കൈപ്പറ്റണമെന്ന് യുഎഇ

August 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?