EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കന്നി സർവ്വീസിൽ വന്ദേഭാരതിന് 20 ലക്ഷം രൂപയുടെ വരുമാനം: എക്സിക്യൂട്ടീവ് ക്ലാസിൽ വനിതാ ഹോസ്റ്റസ് വരും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കന്നി സർവ്വീസിൽ വന്ദേഭാരതിന് 20 ലക്ഷം രൂപയുടെ വരുമാനം: എക്സിക്യൂട്ടീവ് ക്ലാസിൽ വനിതാ ഹോസ്റ്റസ് വരും
News

കന്നി സർവ്വീസിൽ വന്ദേഭാരതിന് 20 ലക്ഷം രൂപയുടെ വരുമാനം: എക്സിക്യൂട്ടീവ് ക്ലാസിൽ വനിതാ ഹോസ്റ്റസ് വരും

എയർഹോസ്റ്റസ് മാതൃകയിൽ വന്ദേഭാരത് എക്സിക്യൂട്ടീവ് ക്ലാസ്സുകളിൽ ട്രെയിൻ ഹോസ്റ്റസുമാരെ ഉടൻ നിയമിക്കും.

Web Desk
Last updated: April 28, 2023 4:21 AM
Web Desk
Published: April 28, 2023
Share

തിരുവനന്തപുരം: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് ശേഷം ബുധാനാഴ്ച നടന്ന ആദ്യസ‍ർവ്വീസിൽ വന്ദേഭാരത് എക്സ്പ്രസ്സിന് വരുമാനമായി ലഭിച്ചത് ഇരുപത് ലക്ഷം. പുറത്തു വന്ന കണക്കുകൾ പ്രകാരം 26-ന് കാസ‍ർകോട് നിന്നും തിരുവനന്തപുരത്തേക്ക് എത്തിയ ട്രെയിനിന് റിസ‍ർവേഷൻ വരുമാനമായി ലഭിച്ചത് 19.50 ലക്ഷം രൂപയാണ്. അന്തിമ കണക്കുകൾ വരുമ്പോൾ ഇതിൽ വ്യത്യാസത്തിന് സാധ്യതയുണ്ട്.

അടുത്ത രണ്ടാഴ്ചത്തേക്ക് വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റുകൾ ലഭ്യമല്ല. വ്യാഴാഴ്ച ദിവസം വന്ദേഭാരത് ഓടുന്നില്ല. ഇന്ന് പുല‍ർച്ചെ 5.20-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിൻ നിലവിൽ കാസ‍ർ‌കോടേക്ക് പോയികൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 1.20 ഓടെ അവിടെയെത്തുന്ന ട്രെയിൻ രണ്ടരയ്ക്ക് തിരിച്ചു പുറപ്പെടും. ഇന്ന് രണ്ട് ദിശയിലേക്കും സർവ്വീസ് നടക്കുമ്പോൾ ബുധനാഴ്ച ലഭിച്ചതിലും ഇരട്ടി വരുമാനം റെയിൽവേയ്ക്ക് ലഭിച്ചേക്കും.

26ന് കാസര്‍കോട് നിന്ന് ആരംഭിച്ച സര്‍വീസിനിടയില്‍ ചിലയിടങ്ങളില്‍ അര മണിക്കൂറോളം വൈകിയെങ്കിലും തിരുവനന്തപുരത്ത് കൃത്യസമയത്ത് ഓടിയെത്താൻ വന്ദേഭാരതിന് സാധിച്ചിരുന്നു. എട്ട് മണിക്കൂറില്‍ എട്ട് സ്റ്റോപ്പുകളിൽ നിർത്തി തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്തുന്ന രീതിയിലാണ് വന്ദേഭാരത് സ‍ർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, ഷൊർണ്ണൂർ,കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.

അതേസമയം വന്ദേഭാരതിൽ ട്രെയിൻ ഹോസ്റ്റസ് സേവനം ലഭ്യമാക്കാൻ റെയിൽവേ നീക്കം ആരംഭിച്ചു. എക്സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാർക്ക് വിമാനങ്ങളിലെ പോലെ ഹോസ്റ്റസിന് നിയമിക്കാനാണ് തീരുമാനം. യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനും ഇവരെ ഉപയോഗിക്കും. ദില്ലി – ജാൻസി റൂട്ടിലോടുന്ന ഗതിമാൻ എക്സ്പ്രസ്സിൽ നിലവിൽ ട്രെയിൻ ഹോസ്റ്റസ് ഉണ്ട്. ഈ ജോലിക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊണ്ട് കഴിഞ്ഞ ദിവസം റെയിൽവേ പരസ്യം നൽകിയിരുന്നു. പരസ്യത്തെ തുടർന്ന് നിരവധി അപേക്ഷകൾ ലഭിച്ചെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ളവരെയാണ് ജോലിയിലേക്ക് പരിഗണിക്കുന്നത്. പത്ത് പേർക്കാവും നിയമനം.

 

 

TAGGED:indian railwayrailwayvandebharat
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

DiasporaNewsUncategorized

ഇന്ത്യക്കാരൻ ഫറാസ് ഖാലിദിന് സൗദി പൗരത്വം;നംഷിയുടെ സഹസ്ഥാപകനും നൂണിൻറെ സിഇഒയുമാണ്

July 6, 2024
News

ഇൻസ്റ്റാഗ്രാം റീലിൽ മേലാറ്റൂർ പൊലീസ് സ്റ്റേഷൻ തകർത്തു: അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

August 12, 2023
News

റഷ്യ – യുക്രൈൻ യുദ്ധം : മോദിയും മാർപ്പാപ്പയും മധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ

September 23, 2022
News

ആഗ്രഹങ്ങളൊന്നും ഇനി ബാക്കിയില്ല, ജീവിതം തന്നെ എനിക്ക് ആഘോഷമാണ്

December 30, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?