EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡയാന രാജകുമാരിയുടെ പർപ്പിൾ ഗൗൺ ലേലത്തിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡയാന രാജകുമാരിയുടെ പർപ്പിൾ ഗൗൺ ലേലത്തിന്
News

ഡയാന രാജകുമാരിയുടെ പർപ്പിൾ ഗൗൺ ലേലത്തിന്

News Desk
Last updated: January 20, 2023 5:00 AM
News Desk
Published: January 20, 2023
Share

ബ്രിട്ടിഷ് രാജകുമാരി ഡയാനയുടെ പർപ്പിൾ ഗൗൺ ലേലത്തിന്. മരിക്കും മുൻപ് നടത്തിയ അവസാന ഫോട്ടോഷൂട്ടിൽ ഡയാന രാജകുമാരി ധരിച്ച ഡീപ് പർപ്പിൾ സിൽക് വെൽവറ്റ് ഡ്രസ്സ് ആണ് ലേലത്തിന് വച്ചിരിക്കുന്നത്. 25 വർഷം മുൻപാണ് രാജകുമാരി ലോകത്തോട് വിട പറഞ്ഞത്. അതേസമയം ഫാഷൻ ലോകത്തുൾപ്പെടെ ഡയാന രാജകുമാരി ഇന്നും ചർച്ചാ വിഷയമാണ്.

ബ്രിട്ടീഷ് ഡിസൈനറായ വിക്ടർ എഡൽസ്റ്റൈനാണ് ഈ ബോൾ ഗൗൺ ഡിസൈൻ ചെയ്തിട്ടുള്ളത്. 1989ലെ വിക്ടറിന്റെ ശരത്കാല കളക്‌ഷനിലുള്ളതാണ് ഈ ഗൗൺ. 1991 ലെ ഛായാചിത്രത്തിന് ഇത് ധരിച്ചാണ് ഡയാന രാജകുമാരി നിന്നത്. 1997ലെ വാനിറ്റി ഫെയർ ഫോട്ടോഷൂട്ടിലും ഡയാന ധരിച്ചിരുന്നത് ഈ വസ്ത്രമായിരുന്നു. ഇതായിരുന്നു മരണപെടുന്നതിന് മുൻപ് ഡയാന നടത്തിയ അവസാനത്തെ ഫോട്ടോഷൂട്ട്.

ജനുവരി 27ന് ആണ് ലേലം നടക്കുക. സോത്ബേ ഓക്‌ഷൻ ഹൗസ് ആണ് ലേലം സംഘടിപ്പിക്കുന്നത്. 65 ലക്ഷം മുതൽ 97 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡയാന രാജകുമാരിയുടെയും സൗന്ദര്യവും പ്രൗഢിയും ഈ വസ്ത്രത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് സോത്ബേസ് ഗ്ലോബൽ ഡയറക്ടർ ക്രിസ്റ്റീന വാൽക്കർ പറഞ്ഞു.

TAGGED:auctionPrincess DianaPurple Gown
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

EntertainmentNews

വമ്പൻ ചിത്രങ്ങളുമായി ശ്രീ ഗോകുലം മൂവീസ്; തങ്കലാനും കങ്കുവയും കേരളത്തിലെത്തിക്കാൻ ഗോകുലം ഗോപാലൻ

July 24, 2024
News

താമസക്കാർക്ക് രണ്ട് മിനിറ്റിനുള്ളിൽ പരാതികൾ സമർപ്പിക്കാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് സർക്കാർ 

March 22, 2023
News

പാക്കിസ്ഥാനിൽ ഒൻപതര കോടിയോളം പേർ ദാരിദ്രരേഖയ്ക്ക് താഴെയെന്ന് ലോകബാങ്ക്

September 24, 2023
DiasporaNews

പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

March 10, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?