EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ആഗസ്റ്റ് 9 ന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ‘സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ആഗസ്റ്റ് 9 ന്
Uncategorized

‘സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ആഗസ്റ്റ് 9 ന്

Web Desk
Last updated: July 14, 2024 9:33 PM
Web Desk
Published: July 14, 2024
Share

സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം ‘ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. യശ:ശ്ശരീരനായ സംവിധായകൻ സിദ്ദീഖിൻ്റെ സൂപ്പർ വിഷനിൽ പൂർത്തിയായചിത്രം അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9-നാണ് തീയറ്ററുകളിലെത്തുന്നത്. സംഗീതം:രാഹുല്‍ രാജ്, എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹൻലാൽ’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ ‘ബഡായി ബംഗ്ലാവി’ ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്.

സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, സംഗീതം:രാഹുൽ രാജ്, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്

TAGGED:Dharmajan bolgattyporattu nadakamSaiju Kurupp
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകി ആൻ്റോ അ​ഗസ്റ്റിൻ
  • പാകിസ്ഥാനിൽ പോലീസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരിക്ക്
  • ഭാവന സ്റ്റുഡിയോസ് ചിത്രം പിക്നിക്കിൽ നായകനായി സന്ദീപ് പ്രദീപ്
  • തിരുവനന്തപുരം മൃ​ഗശാല ന​ഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി
  • മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന

You Might Also Like

Uncategorized

പ്രാദേശിക കറൻസി വഴി ആദ്യ ക്രൂഡ് ഓയിൽ വ്യാപാരം നടത്തി ഇന്ത്യയും യുഎഇയും, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിന് പിന്നാലെയാണ് ഇടപാട്

August 15, 2023
Uncategorized

സൈനികനെ പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം; പ്രശസ്തനാവാൻ കെട്ടിച്ചമച്ചതെന്ന് മൊഴി

September 26, 2023
Uncategorized

ആരോപണങ്ങൾക്ക് തെളിവില്ല; കാനഡയെ തള്ളിയും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്ക

September 26, 2023
DiasporaNewsUncategorized

പകുത്ത് നൽകി അച്ഛന്റെ കരൾ;നാല് വയസുകാരി റസിയ ജീവിതത്തിലേക്ക്

July 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?