EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭാവന സ്റ്റുഡിയോസ് ചിത്രം പിക്നിക്കിൽ നായകനായി സന്ദീപ് പ്രദീപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഭാവന സ്റ്റുഡിയോസ് ചിത്രം പിക്നിക്കിൽ നായകനായി സന്ദീപ് പ്രദീപ്
Entertainment

ഭാവന സ്റ്റുഡിയോസ് ചിത്രം പിക്നിക്കിൽ നായകനായി സന്ദീപ് പ്രദീപ്

Web Desk
Last updated: September 19, 2026 1:48 PM
Web Desk
Published: September 19, 2026
Share

മലയാളത്തിലെ മഹാവിജയങ്ങളായി മാറിയ ഗിരീഷ് എ ഡി ചിത്രങ്ങളായ പ്രേമലു, ബെത്ലെഹേം കുടുംബ യൂണിറ്റ് എന്നിവ ഗിരീഷിനൊപ്പം ചേർന്ന് രചിച്ചു ശ്രദ്ധ നേടിയ കിരൺ ജോസി സംവിധായകനാവുന്നു. “പിക്‌നിക്” എന്ന് പേരിട്ടിരിക്കുന്ന ഈ ഫാമിലി ഫൺ എന്റെർറ്റൈനെർ ചിത്രം നിർമ്മിക്കുന്നത്, പ്രേമലുവും ബേത്ലഹേം കുടുംബ യൂണിറ്റും നിർമ്മിച്ച ഭാവന സ്റ്റുഡിയോസ് തന്നെയാണ്.

പടക്കളം, എക്കോ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവതാരം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ഈ ചിത്രം രചിച്ചത് കിരൺ ജോസിയും അനുരാജ് ഒ ബിയും ചേർന്നാണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2027 ജനുവരി 14 നാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്.

സന്ദീപ് പ്രദീപ് കൂടാതെ ഇന്ദ്രജിത് സുകുമാരൻ, ദിലീഷ് പോത്തൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, സുജിന ശ്രീധരൻ, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അർഷദ് അലി, നന്ദു കെ യു, അജസ്റ്റസ് എ ജെ, അരുൺ വെയിലർ തുടങ്ങിയ അഭിനേതാക്കളും വേഷമിട്ടിരിക്കുന്നു.

സംവിധാനം: കിരൺ ജോസി, നിർമ്മാണം: ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, തിരക്കഥ: കിരൺ ജോസി, അനുരാജ് ഒ ബി, ഛായാഗ്രഹണം: ആദർശ് സദാനന്ദൻ, എഡിറ്റിംഗ്: സനത് ശിവരാജ്, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈൻ: വിവേക് കളത്തിൽ, വസ്ത്രാലങ്കാരം: ആശിഷ് നമ്പ്യാർ, മേക്കപ്പ്: റോണക്സ് സേവ്യർ, ഗാനരചന: സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: ശങ്കരൻ കെ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, വി എഫ് എക്സ്: എഗ്വൈറ്റ് വി എഫ് എക്സ്, ഡി ഐ സ്റ്റുഡിയോ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ജിത്തു ഫ്രാൻസിസ്, പ്രൊമോഷണൽ സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ: സാർക്കസനം, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

TAGGED:bhavana studiosPicnicSandeep Pradeep
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകി ആൻ്റോ അ​ഗസ്റ്റിൻ
  • പാകിസ്ഥാനിൽ പോലീസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരിക്ക്
  • ഭാവന സ്റ്റുഡിയോസ് ചിത്രം പിക്നിക്കിൽ നായകനായി സന്ദീപ് പ്രദീപ്
  • തിരുവനന്തപുരം മൃ​ഗശാല ന​ഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി
  • മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന

You Might Also Like

EntertainmentNews

7 കോടി വ്യൂസുമായി വിക്രമിന്റെ ‘കോബ്ര’ ട്രയിലർ

August 26, 2022
Entertainment

നാനി – വിവേക് ആത്രേയ ചിത്രം ‘സരിപോധ ശനിവാരം’; ആദ്യ ഗാനം ‘ഗരം ഗരം’ ലിറിക്കൽ വീഡിയോ പുറത്ത്

June 15, 2024
Entertainment

ഇന്ത്യൻ 2 ബുക്കിംഗ് ജൂലൈ പത്ത് മുതൽ ആരംഭിക്കും, കേരള റൈറ്റ്സ് ശ്രീ ഗോകുലം മൂവീസിന്

July 8, 2024
Entertainment

ചിരഞ്ജീവിയുടെ ‘വിശ്വംഭര’യില്‍ തൃഷ നായിക

February 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?