EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന
Diaspora

മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന

Web Desk
Last updated: September 16, 2026 2:10 PM
Web Desk
Published: September 16, 2026
Share

റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ഇറാന് പിന്തുണയുള്ള ഹൂതി വിമതർ തൊടുത്ത ഡ്രോൺ സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന തകർത്തു. മക്കയുടെ തെക്കൻ മേഖലയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ചൊവ്വാഴ്ചയാണ് ഡ്രോൺ തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി ബുധനാഴ്ച രാവിലെ അറിയിച്ചു.

മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി. ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത് സൗദിയുടെ ‘റെഡ് ലൈൻ’ ആണെന്നും തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണത്തിനെതിരെ പ്രതിരോധ നടപടികൾ കടുപ്പിക്കും.

57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ ആക്രമണത്തെ രൂക്ഷമായി അപലപിച്ചു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികൾ ചെങ്കടലിലൂടെയുള്ള സൗദി എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്താൻ നീക്കം നടത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ചകളിൽ സൗദി എയർബേസുകൾക്ക് നേരെ ഉൾപ്പെടെ ഹൂതികൾ നിരവധി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്.

 

TAGGED:houtiiranMeccasaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകി ആൻ്റോ അ​ഗസ്റ്റിൻ
  • പാകിസ്ഥാനിൽ പോലീസ് ആസ്ഥാനത്തുണ്ടായ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരിക്ക്
  • ഭാവന സ്റ്റുഡിയോസ് ചിത്രം പിക്നിക്കിൽ നായകനായി സന്ദീപ് പ്രദീപ്
  • തിരുവനന്തപുരം മൃ​ഗശാല ന​ഗരത്തിന് പുറത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി
  • മക്കയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ചതായി സൗദി സഖ്യസേന

You Might Also Like

News

സൗദിയിലെ സ്‌കൂളുകളിൽ ശീതളപാനീയങ്ങൾ നിരോധിച്ചു

August 28, 2022
News

ഒമാന്റെ ഇടപെടൽ: തടവിലായിരുന്ന അമേരിക്കൻ പൗരനെ ഇറാൻ വിട്ടയച്ചു

October 7, 2022
Diaspora

റമദാന്‍: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

March 12, 2024
Diaspora

പാക്കിസ്ഥാനിൽ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യുഎഇ

September 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?