EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീട്ടുകാരെ മയക്കി കിടത്തി സ്വര്‍ണവും പണവും തട്ടി, മോഷണം വീട്ടുജോലിക്കായി നിന്ന നേപ്പാള്‍ യുവതിയുടെ നേതൃത്വത്തില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വീട്ടുകാരെ മയക്കി കിടത്തി സ്വര്‍ണവും പണവും തട്ടി, മോഷണം വീട്ടുജോലിക്കായി നിന്ന നേപ്പാള്‍ യുവതിയുടെ നേതൃത്വത്തില്‍
News

വീട്ടുകാരെ മയക്കി കിടത്തി സ്വര്‍ണവും പണവും തട്ടി, മോഷണം വീട്ടുജോലിക്കായി നിന്ന നേപ്പാള്‍ യുവതിയുടെ നേതൃത്വത്തില്‍

Web News
Last updated: January 24, 2024 1:47 PM
Web News
Published: January 24, 2024
Share

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി അടക്കമാണ് മോഷണം നടത്തിയത്. ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കിയാണ് വീട്ടുകാരെ മയക്കികിടത്തിയത്. പിന്നില്‍ അഞ്ചംഗസംഘമാണെന്ന് പൊലീസ് അറിയിച്ചു.

വര്‍ക്കല ഹരിഹരപുരം എല്‍.പി സ്‌കൂളിന് സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 74 കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്‌സായ സിന്ധുവുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ മൂന്നുപേരെയും മയക്കികിടത്തിയാണ് രണ്ടാഴ്ച മുന്‍പ് ജോലിക്കായി എത്തിയ നേപ്പാളി സ്ത്രീയുടെ നേതൃത്വത്തില്‍ മോഷണം നടത്തിയത്.

ചൊവ്വാഴ്ച രാത്രി വീട്ടുടമയായ ശ്രീദേവിയമ്മയുടെ മകന്‍ ഭാര്യയായ ദീപയെ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതേതുടര്‍ന്ന് അയല്‍ വീട്ടില്‍ വിളിച്ച് കാര്യം അന്വേഷിക്കാനായി പറഞ്ഞു. അടുത്ത വീട്ടിലുള്ള ബന്ധു എത്തിയപ്പോള്‍ വീട്ടില്‍ നിന്ന് നാല് പേര്‍ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ഇവര്‍ ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്ന് നോക്കിയപ്പോള്‍ വീട്ടില്‍ മൂന്നു പേരും മയങ്ങി കിടക്കുന്നതാണ് കണ്ടത്. പിന്നാലെ നടന്ന പരിശോധനയില്‍ വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി ഒരാള്‍ കിടക്കുന്നത് കാണുകയായിരുന്നു. ഇയാളുടെ ബാഗില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നു. ഇതിന് പിന്നാലെ പരസരത്ത് നടത്തിയ പരിശോധനയില്‍ ഒളിച്ചിരുന്ന ഒരാളെ കൂടി കണ്ടെത്തി. രണ്ട് പേരെയും പൊലീസ് സ്റ്റേഷനില്‍ ആക്കി.

വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീ അടക്കം മൂന്നു പേരെ ഇനിയും പിടികൂടാനുണ്ട്. മോഷണം നടത്താമെന്ന ഉദ്ദേശ്യത്തോടെയാണ് വീട്ടു ജോലിക്കായി യുവതി എത്തിയതെന്നാണ് അനുമാനിക്കുന്നത്. അക്രമത്തിനിരയായ മൂന്ന് പേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

TAGGED:Robbery casevarkala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

DiasporaNews

പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?

December 30, 2024
DiasporaNews

യുഎഇ ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനം

May 10, 2023
DiasporaNews

ഇസാം സാബിർ അബ്​ദുൾ വഹാബ് അൽ അൻസാരി എക്സചേഞ്ചിന്റെ ഒരു മില്യൻ ദിർഹം സ്വന്തമാക്കിയ ഈജിപ്ഷ്യൻ ഭാ​ഗ്യവാൻ

September 23, 2024
News

ആധാർ പുതുക്കാൻ നിർദേശം; ജനന സർട്ടിഫിക്കറ്റും ആധാറും ഒരുമിച്ച് നൽകും

October 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?