EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കര്‍ണാടകയില്‍ താമര വാടുന്നു; ബി.ജെ.പിക്ക് കൈയ്യടക്കാനാകാതെ ദക്ഷിണേന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കര്‍ണാടകയില്‍ താമര വാടുന്നു; ബി.ജെ.പിക്ക് കൈയ്യടക്കാനാകാതെ ദക്ഷിണേന്ത്യ
News

കര്‍ണാടകയില്‍ താമര വാടുന്നു; ബി.ജെ.പിക്ക് കൈയ്യടക്കാനാകാതെ ദക്ഷിണേന്ത്യ

Web News
Last updated: May 13, 2023 7:05 AM
Web News
Published: May 13, 2023
Share

കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായതോടെ ബി.ജെ.പി ക്യാംപുകളില്‍ വലിയ നിരാശയാണ്. വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ എത്തിയതോടെ ബി.ജെ.പി തോല്‍വി സമ്മതിച്ചു. പാര്‍ട്ടിയെ പുനസംഘടിപ്പിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ബസവരാജ ബൊമ്മെ പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതോടെ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് പ്രാതിനിധ്യമില്ലാതാവും. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണമുള്ള ഏക സംസ്ഥാനമാണ് കര്‍ണാടക.

ബിജെപിക്ക് രാഷ്ട്രീയമായി ഏറെ തിരിച്ചടി നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കല്ലുകടി നേരിടേണ്ടി വന്ന പാര്‍ട്ടിക്ക് ലക്ഷ്മണ്‍ സാവഡി അടക്കമുള്ള നേതാക്കളെ നഷ്ടമായി. ലിംഗായത്ത് വോട്ടുകളും ബി.ജെ.പിക്ക് നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകളില്‍ വിജയിച്ച ബി.ജെ.പിക്ക് ഇത്തവണ വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തരുന്ന വിവരമനുസരിച്ച് 69 സീറ്റുകളില്‍ മാത്രമാണ് ഭൂരിപക്ഷമുള്ളത്. കോണ്‍ഗ്രസ് സഖ്യം 124 സീറ്റുകളിലാണ് മുന്നേറുന്നത്. എന്നാല്‍ 2018ല്‍ 80 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയിരുന്നത്.

2018ലെ കണക്കനുസരിച്ച് പരിശോധിച്ചാല്‍ ജെഡിഎസിന് മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. 37 സീറ്റുകളായിരുന്നു ജെഡിഎസിന് 2018ല്‍ നേടാനായതെങ്കില്‍ ഇപ്പോള്‍ 24 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. നിലവില്‍ ലീഡ് ചെയ്യുന്ന ഏഴ് പേരില്‍ നാല് പേര്‍ സ്വതന്ത്രരും മൂന്ന് പേര്‍ മറ്റ് പ്രാദേശിക പാര്‍ട്ടിയിലുമുള്ളവരാണ്.

കര്‍ണാടകയില്‍ ശക്തമായ പ്രചാരണമാണ് ഇരുകക്ഷികളും നടത്തിയത്. എന്നാല്‍ തുടക്കം മുതല്‍ ബി.ജെ.പി പാളയത്തില്‍ ഉണ്ടായ തര്‍ക്കം കോണ്‍ഗ്രസിന് അനുകൂലമായി എന്നത് തെരഞ്ഞെടുപ്പില്‍ വ്യക്തമാകുന്നു. അതേസമയം ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രിസിലേക്ക് വന്ന ജഗദീഷ് ഷെട്ടാര്‍ തോറ്റു.

അതേസമയം കോണ്‍ഗ്രസ് വിജയിച്ച എംഎല്‍എമാരെ സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. കുതിരക്കച്ചവടം വഴി ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ ബി.ജെ.പി ജെ.ഡി.എസുമായി ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

TAGGED:BJPCongress
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

വാര്‍ത്തയില്‍ പറഞ്ഞ ഒന്നര ഏക്കര്‍ വേണം; ഖേദ പ്രകടനം അംഗീകരിക്കില്ല; മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

November 15, 2023
News

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ, പ്രഖ്യാപനം ഉടനുണ്ടാകും

May 16, 2023
News

യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

October 7, 2022
News

പലിശ നിരക്കുകൾ വർധിപ്പിച്ച് റിസർവ് ബാങ്ക്

September 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?