EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാഷിസം: കെ സുരേന്ദ്രന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാഷിസം: കെ സുരേന്ദ്രന്‍
News

ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാഷിസം: കെ സുരേന്ദ്രന്‍

Web News
Last updated: June 11, 2023 11:19 AM
Web News
Published: June 11, 2023
Share

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയില്‍ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് അതെന്നും അതിനാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാള്‍ക്കെതിരെ വാര്‍ത്ത കൊടുത്ത നടപടി കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന സി.പി.ഐ.എമ്മിന്റെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്തുകൊണ്ടാണ് കേരളത്തിലെ വിഷയത്തില്‍ പ്രതികരിക്കാത്തത്? ഭരണകൂടത്തിന്റെ മര്‍ദനോപാധി എന്ന് നിങ്ങള്‍ തന്നെ ആക്ഷേപിച്ച പൊലീസിനെ ഉപയോഗിച്ച് കേരളത്തില്‍ മാധ്യമങ്ങളെ കൂച്ചുവിലങ്ങ് ഇടുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ ജയിലിലടക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ എന്തുകൊണ്ടാണ് യെച്ചൂരി തയ്യാറാവാത്തത് എന്നും സുരേന്ദ്രന്‍ ചോദിച്ചു.

എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണത്. ഏതെങ്കിലും ഒരു മാധ്യമം കെട്ടിച്ചമച്ച വാര്‍ത്തയല്ല, അതെന്ന് വ്യക്തമാണ്. ആ വാര്‍ത്തയല്ല അതെന്ന് വ്യക്തമാണ്. എന്നിട്ടും ആ വാര്‍ത്തയുടെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത് അവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാഷിസമാണ്. സി.പി.ഐ.എം നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും അധികാരം തലയ്ക്ക് പിടിച്ചത് കൊണ്ടാണ് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറുന്നത്.

സര്‍ക്കാരിനെ എതിര്‍ക്കുന്ന അടിച്ചമര്‍ത്താമെന്നും ജനങ്ങളുടെ മേല്‍ കുതിരകയറാന്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഭീഷണി ഉപയോഗിച്ച് ചെറുക്കാമെന്നുമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിചാരിക്കുന്നത്. അത് നടക്കാന്‍ പോവുന്നില്ല. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയെ ബി.ജെ.പി ശക്തമായി ചെറുനില്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

TAGGED:BJPK Surendran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

News

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പ്;മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ ക്ക് ജയം

June 20, 2023
News

ഉഗ്രസ്‌ഫോടനത്തില്‍ നടുങ്ങി തൃപ്പൂണിത്തുറ; പടക്കം ശേഖരിച്ചത് അനുമതിയില്ലാതെ; 50 ഓളം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍

February 12, 2024
News

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാ​ഗം ഇന്ന് പുറത്തിറക്കും; കേരളത്തിൽ പ്രദർശിപ്പിക്കും

January 24, 2023
News

ബജറ്റിൽ ഇല്ലാത്ത സിൽവൽലൈനായി കെ റെയിൽ ചെലവാക്കിയത് 41.69 കോടി രൂപ

February 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?