EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു; കേരളഗാന വിവാദത്തില്‍ വീണ്ടും സച്ചിദാനന്ദന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു; കേരളഗാന വിവാദത്തില്‍ വീണ്ടും സച്ചിദാനന്ദന്‍
News

എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു; കേരളഗാന വിവാദത്തില്‍ വീണ്ടും സച്ചിദാനന്ദന്‍

Web News
Last updated: February 11, 2024 1:01 PM
Web News
Published: February 11, 2024
Share

സാഹിത്യ അക്കാദമി വിവാദത്തില്‍ വീണ്ടും പ്രതികരിച്ച് അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. താന്‍ എനിക്ക് പങ്കില്ലാത്ത പ്രവൃത്തിയുടെ കുരിശ് ഏറ്റെടുക്കുകയാണെന്നാണ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഈ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് നേരത്തെ സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതികരണം.

‘മറ്റുള്ളവരുടെ തെറ്റുകള്‍, അഥവാ തെറ്റുകള്‍ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശില്‍ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥന്‍ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥ യുടേതായാലും. ഞാന്‍ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെന്‍ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും,’ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സാഹിത്യ അക്കാദമി പുറത്തിറക്കുന്ന കേരള ഗാനത്തിന് വരികളെഴുതാന്‍ ശ്രീകുമാരന്‍ തമ്പിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ആ വരികള്‍ ക്ലീഷേയാണെന്ന് ആരോപിച്ച് കവിത നിരസിച്ചുവെന്നാണ് സച്ചിദാനന്ദനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ശ്രീകുമാരന്‍ തമ്പിയോട് പാട്ട് ചോദിക്കാന്‍ അക്കാദമി സെക്രട്ടറിയോട് നിര്‍ദേശിച്ചത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയാണെന്നും അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവര്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണെന്നും സച്ചിദാനന്ദന്‍ നേരത്തെ ഫേസ്ബുക്കിലൂടെ വിശദീകരിച്ചിരുന്നു. താന്‍ കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണെന്നും യാതൊരു വാഗ്ദാന ലംഘനവും ഇവിടെ നടന്നിട്ടില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ബികെ ഹരിനാരായണന്റെ വരികളാണ് കേരളഗാനത്തിനായി തെരഞ്ഞെടുത്തത്.

TAGGED:bk harinarayanank sachidanandansreekumaran thambi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇറാൻ – യുഎസ് സമാധാന കരാറിൻ്റെ നിലനിൽപ്പിൽ ലെബനനിലെ ഇസ്രയേൽ ഇടപെടൽ നി‍ർണായകമെന്ന് ഇറാൻ
  • ശബരിമല ശ്രീകോവിലിൻ്റെ മേൽക്കൂരയിൽ നിറം മാറ്റം, അന്വേഷണം ആരംഭിച്ചു
  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്

You Might Also Like

News

ഷെയ്ഖ് ഹസീന ഡൽഹിയിൽ, ഡോവലിനെ കണ്ടു, മോദിയേയും രാഹുലിനേയും വിവരം ധരിപ്പിച്ച് എസ്.ജയ്ശങ്കർ

August 5, 2024
News

ലോകകപ്പ് സമയത്ത് യൂബർ സേവനം ഉപയോഗിച്ചത് 26 ലക്ഷം പേർ

December 26, 2022
News

അല്‍ ഐന്‍ മലയാളി സമാജം: ശാസ്ത്ര-കല-സാഹിത്യ-വിജ്ഞാനമേള വിജയികള്‍ക്കും കലാ-സാംസ്‌കാരിക രംഗത്ത് ശ്രദ്ധ നേടിയവര്‍ക്കും പുരസ്‌കാരം

February 22, 2024
News

അസമിലെ പ്രളയബാധിതരെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

July 8, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?