EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
News

മന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

Web News
Last updated: August 18, 2023 3:23 AM
Web News
Published: August 18, 2023
Share

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ ഐ.എന്‍.എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍-റൂറല്‍ ഹൗസിംഗ് ഡെവലപ്‌മെന്റ് ക്ലസ്റ്റര്‍ സൊസൈറ്റി വഴി 10 പേരില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നേതാക്കള്‍ക്കെതിരായ പരാതി. ചുവന്ന മണ്ണ് സ്വദേശി ഇമ്മട്ടി ടിന്റോ ആണ് പീച്ചി പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സൊസൈറ്റി ചെയര്‍മാന്‍ ജെയിന്‍ ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടര്‍മാരായ ഷബിത, ഷെയ്ക്ക് സാലിഫ്, ഇന്ദിരാ കുട്ടപ്പന്‍, ബഫീക്ക് ബക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബഫീക്ക് ബക്കര്‍ ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.

സ്ഥലം ഉള്‍പ്പെടെ വീട് പണിതുനല്‍കുന്ന പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് ഇവരില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ ഒന്നര വര്‍ഷമായി യാതൊരു വിധത്തിലുള്ള പണികളും നടക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാര്‍ വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോള്‍ ആണ് സൊസൈറ്റിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട ഭൂമി മൂന്ന് പ്രദേശ വാസികളുടെ കൂട്ടുടമസ്ഥതതയിലുമുള്ള ഭൂമിയാണെന്ന് കണ്ടെത്തിയത്.

TAGGED:Ahamed DevarkovilINLmoney fraud case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

News

നാല് ലക്ഷം ടിപ്പ് ലഭിച്ചു, ഞെട്ടൽ മാറാതെ ഓസ്ട്രേലിയയിലെ ഹോട്ടൽ ജീവനക്കാരി 

February 25, 2023
News

കേരളത്തില്‍ നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

September 22, 2022
News

യുഎഇ കാലാവസ്ഥ : പൊടിപടലം, മൂടൽമഞ്ഞിനും സാധ്യത

February 2, 2023
News

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സർവീസുകൾ മെച്ചപ്പെടുത്തി ദുബായ് ടാക്സി കോർപ്പറേഷൻ

February 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?