EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശക്തം ഈ സൗഹൃദം, ക്രൂഡ് വില കുറച്ച് റഷ്യ, എസ് 400 വാങ്ങാൻ ഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ശക്തം ഈ സൗഹൃദം, ക്രൂഡ് വില കുറച്ച് റഷ്യ, എസ് 400 വാങ്ങാൻ ഇന്ത്യ
BusinessNews

ശക്തം ഈ സൗഹൃദം, ക്രൂഡ് വില കുറച്ച് റഷ്യ, എസ് 400 വാങ്ങാൻ ഇന്ത്യ

Web Desk
Last updated: September 3, 2025 1:31 PM
Web Desk
Published: September 3, 2025
Share

ദില്ലി: അമേരിക്കയുടെ താരിഫ് സമ്മ‍ർദ്ദം പൂ‍‍ർണമായി അവ​ഗണിച്ച് റഷ്യയോട് അടുക്കാൻ ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയെ തുണച്ച എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിൻ്റെ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ ഇന്ത്യ. ഇതിനായി ഇന്ത്യയും റഷ്യയും ച‍ർച്ചകൾ തുടങ്ങിയതായി റഷ്യൻ വാ‍ർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

അഞ്ച് എസ് 400 വ്യോമപ്രതിരോധം സംവിധാനങ്ങൾ വാങ്ങാനുള്ള കരാറിൽ നേരത്തെ ഇന്ത്യ ഒപ്പിട്ടിരുന്നു. ഇതിൽ മൂന്നെണ്ണം ഇതിനോടകം ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് യൂണിറ്റുകൾ കൂടി കിട്ടാനുണ്ട്. അടുത്ത വ‍ർഷത്തോടെ ഇവ ഇന്ത്യയിലെത്തും. എസ് 400ൻ്റെ പുതിയ പതിപ്പ് വാങ്ങാനാണോ ഇന്ത്യ ചർച്ച നടത്തുന്നതെന്നും വ്യക്തമല്ല. അതേസമയം, റഷ്യയിൽ നിന്ന് വിഭവങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യങ്ങൾക്ക് ഇന്ത്യ വഴങ്ങുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രയേലും ഫ്രാൻസും ഇന്ത്യയുടെ പ്രതിരോധ പങ്കാളികളാണെങ്കിലും ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ ഭൂരിപക്ഷവും റഷ്യയിൽ നിന്നുമാണ്. 2020 നും 2024 നും ഇടയിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയിൽ നിന്നായിരുന്നുവെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ഷാങ്ഹായ് ഉച്ചക്കോടിയിൽ പുതിനും മോദിയും തമ്മിൽ കണ്ടതിന് പിന്നാലെ ഇന്ത്യയ്ക്ക് നൽകുന്ന ക്രൂഡ് ഓയിലിൻ്റെ വിലയിൽ റഷ്യ ഇളവ് പ്രഖ്യാപിച്ചു. ബാരലിന് നാല് ഡോളർ വരെ റഷ്യ വില കുറച്ചുവെന്നാണ് റിപ്പോർട്ട്. ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്.

ഒരു ഭാഗത്ത് അമേരിക്ക ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോൾ മറുഭാഗത്ത് ഇന്ത്യയ്ക്ക് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂലൈ മാസത്തിൽ ബാരലിന് ഒരു ഡോളർ കിഴിവാണ് റഷ്യ ഇന്ത്യയ്ക്ക് നൽകിയിരുന്നതെങ്കിൽ, കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വർദ്ധിച്ചിട്ടുണ്ടെന്നും ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു. റ

TAGGED:Crude OilindiaRussia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

തൃശൂർ നാട്ടികയിലെ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ​ഗതാ​ഗതമന്ത്രി

November 26, 2024
News

പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം അടിയന്തിരമായി ഇറക്കി

January 29, 2023
News

പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല

October 25, 2025
NewsSports

‘നന്ദി കേരളം’; കേരളത്തിന് നന്ദി പറഞ്ഞ് നെയ്മർ 

December 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?