EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു
News

തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

Web Desk
Last updated: April 21, 2026 6:44 PM
Web Desk
Published: April 21, 2026
Share

തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട്ട് വയലിൽ തൃശ്ശൂർ പൂരത്തിനായി സജ്ജമാക്കിയ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചതായി സ്ഥിരീകരിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ. പരിക്കേറ്റവരിൽ അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആകെ പതിമൂന്ന് പേരാണ് പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്. മരണപ്പെട്ടവരിൽ ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം ചിന്നിച്ചിതറിയ നിലയിലാണ്.

വെടിക്കെട്ടിൻ്റെ ലൈസൻസിയായ മുണ്ടത്തിക്കോട്ട് സതീശൻ അടക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ പൂരക്കമ്മിറ്റിയിൽ ഉണ്ടായിരുന്ന ചിലരും അപകടത്തിൽപ്പെട്ടതായും ചിലരെ കാണാനില്ലെന്നുമുള്ള തരത്തിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്. വടക്കാഞ്ചേരി മുണ്ടത്തിക്കോട്ട് വയലിലെ ആളൊഴിഞ്ഞ പ്രദേശത്തായി തയ്യാറാക്കിയ അഞ്ച് വെടിമരുന്ന് പുരകളിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് ആദ്യസ്ഫോടനം ഉണ്ടായത്. തുടർന്ന് രണ്ട് മണിക്കൂറോളം തുടർച്ചയായി സ്ഫോടനങ്ങളുണ്ടായി.

വെടിമരുന്ന് ശാലകളിലുണ്ടായിരുന്ന പലരുടേയും മൃതദേഹങ്ങൾ വയലിലേക്ക് തെറിച്ചു വീഴുന്ന അവസ്ഥയുണ്ടായി. വെടിമരുന്ന് ശാലകളിൽ എത്ര പേരുണ്ടായിരുന്നുവെന്ന കൃത്യമായ കണക്കില്ലാതിരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ഈ മാസം 24-ന് നടക്കേണ്ട സാംപിൾ വെടിക്കെട്ടിൻ്റെ തയ്യാറെടുപ്പുകളാണ് ഇവിടെ നടന്നത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടമേഖലയുടെ അകത്തേക്ക് അഗ്നിരക്ഷാസേനയ്ക്ക് എത്താൻ സാധിച്ചത്. വെടിമരുന്ന് ശാലയിൽ ഇനിയും സ്ഫോടക വസ്തുക്കൾ അവശേഷിക്കുന്നുണ്ട്. ഇവ കണ്ടെത്താനും സുരക്ഷിതമായി മാറ്റാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

 

TAGGED:thrissurthrissur pooram
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഷാർജയിൽ പുതിയ വിദ്യാഭ്യാസ അധ്യായത്തിന് തുടക്കം കുറിച്ച് ഫ്യൂച്ച‍ർ ​ഗേറ്റ് ഇന്ത്യൻ സ്കൂൾ
  • വിജയ് കളം പിടിച്ചോ? തമിഴ്നാട്ടിൽ കനത്ത പോളിം​ഗ് , അഞ്ച് കോടി പേ‍ർ വോട്ട് ചെയ്തേക്കും
  • ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
  • പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്
  • തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

You Might Also Like

News

യുഎഇയിൽ സൊമാറ്റോ ഫുഡ്‌ ഓർഡറിംഗ് സേവനം നിർത്തലാക്കുന്നു

November 14, 2022
News

ലൈംഗികാതിക്രമം, യുകെയിലെ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് തെളിഞ്ഞു

March 7, 2023
News

കേരളത്തില്‍ ബിജെപി വളരാത്തത് എന്തുകൊണ്ട്?, പ്രസംഗം നിര്‍ത്തി നേതാക്കളോട് രാധാമോഹന്‍

December 29, 2023
News

ഭാരത്/ഇന്ത്യ വിവാദത്തിൽ നിന്നും വിട്ടുനിൽക്കാൻ മന്ത്രിമാർക്ക് മോദിയുടെ നിർദേശം

September 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?