EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
Business

ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്

Web Desk
Last updated: August 10, 2026 12:10 PM
Web Desk
Published: August 10, 2026
Share

കൊച്ചി: കൊച്ചിയെ ആവേശത്തിലാഴ്ത്തി റോയൽ എൻഫീൽഡിൻ്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്ഫോമായ ‘ഹണ്ടർഹുഡ്’. ഹണ്ടർ 350 മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സംഘടിപ്പിച്ച ഈ ഫെസ്റ്റിവൽ, ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ വിജയകരമായ എഡിഷനുകൾക്ക് ശേഷമാണ് ആറാമത് വേദിയിയായി കൊച്ചിയിലെത്തിയത്.

പെയ്തിറങ്ങിയ ചെറിയ ചാറ്റൽ മഴയെപ്പോലും അവഗണിച്ച്, ഇടവിടാതെ ഒഴുകിയെത്തിയ യുവാക്കളുടെ വൻ ജനപ്രവാഹം ഈ മേളയെ യഥാർത്ഥത്തിലൊരു ആഘോഷമാക്കി മാറ്റി. മെയിൻ സ്റ്റേജിൽ ഡാബ്സി, ബേബി ജീൻ, ട്രൈബ് മാമ മേരികാലി തുടങ്ങിയവരുടെ ഊർജ്ജസ്വലമായ ഹിപ്പ്-ഹോപ്പ് പ്രകടനങ്ങളും, കമ്മ്യൂണിറ്റി സ്റ്റേജിലെ ചെണ്ടമേളവും വെസ്റ്റേൺ സംഗീതവും ചേർന്നുള്ള ഫ്യൂഷനും മഴയത്തും കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

മ്യൂസിക്കൽ ജാമിനൊപ്പം ഫ്ലൈ സ്ക്വാഡും കോവളം സ്കേറ്റ് ക്ലബും അവതരിപ്പിച്ച സ്കേറ്റ്ബോർഡിംഗ് ഷോകളും, ട്രെസ്പാസേഴ്സ് ടീമിൻ്റെ മ്യൂറൽ ആർട്ടും, ലൈവ് ഗ്രാഫിറ്റിയും ഇവന്റ്റിന് മാറ്റുകൂട്ടി. കൊച്ചിയുടെ സിനിമാ കൾച്ചറും തെരുവ് ശബ്ദങ്ങളും കോർത്തിണക്കിയ ഇമ്മേഴ്സീവ് ലൈറ്റ് ടണലും, കസ്റ്റം മോട്ടോർസൈക്കിളുകളുടെ പ്രദർശനവും, സന്ദർശകർക്കായി ഒരുക്കിയ സ്കിംബോർഡിംഗ്, ഫുട്ബോൾ വർക്ക്ഷോപ്പുകളും നഗരത്തിന് പുതിയൊരു ഊർജ്ജമാണ് സമ്മാനിച്ചത്. സ്ട്രീറ്റ് കൾച്ചറിനോടും മോട്ടോർസൈക്കിളുകളോടും ഇന്നത്തെ തലമുറയ്ക്കുള്ള കടുത്ത പ്രണയമാണ് ഈ പരിപാടിയിലുടനീളം പ്രകടമായത്.

“മോട്ടോർസൈക്കിളുകൾ ആത്മാവിനെ ചലിപ്പിക്കുന്നു” എന്ന് റൈഡർമാർ പറയാറുള്ളതുപോലെ, ബൈക്കിംഗും സംഗീതവും സ്ട്രീറ്റ് ആർട്ടും ഒന്നിച്ചപ്പോൾ ആത്മാവിനെത്തന്നെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്ന അപൂർവ്വ അനുഭവമായി കൊച്ചിയിലെ ഹണ്ടർഹുഡ് മാറി.

TAGGED:hunter 50==350HunterwoodRoyal Enfield
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലിയോ തദ്ദേവൂസ്-ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്
  • ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ
  • രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം
  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ

You Might Also Like

Business

ജീവനക്കാര്‍ക്ക് 30 കോടിയുടെ സമ്മാനം, മാതാപിതാക്കള്‍ക്ക് വിദേശയാത്ര; സമ്മാനപ്പെരുമഴയായി ഏരിസ് ഗ്രൂപ്പ് സില്‍വര്‍ ജൂബിലി ആഘോഷം

May 7, 2023
BusinessDiaspora

പുരാതന കെട്ടിടങ്ങൾക്ക് പുതുമോടി: ശ്രദ്ധേയമായി ഷാർജ പൈതൃക പദ്ധതി

October 18, 2025
Business

നെസ്റ്റോ ഗ്രൂപ്പിന് ഗോ ഗ്രീൻ സുസ്ഥിരതാ അംഗീകാരം ലഭിച്ചു

July 8, 2026
Business

ഇനി ‘ഇൻഷുറൻസ് പ്രളയം’: മഴയിൽ മുങ്ങിയ വണ്ടികൾക്ക് ക്ലെയിം ലഭിക്കുമോ?

April 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?