EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍
News

കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

Web News
Last updated: October 4, 2023 3:16 PM
Web News
Published: October 4, 2023
Share

കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് മലയാളികള്‍ പിടിയില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ചായിരുന്നു സംഭവം.

കാസര്‍ഗോഡ് സ്വദേശി മുഹമ്മദ്, കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഫീക്ക്, മലപ്പുറത്ത് നിന്നുള്ള അമിന്‍ ഷെരീഫ്, പാലക്കാട് സ്വദേശിയായ ജബല്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. കൊടൈക്കനാല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

കളിത്തോക്കില്‍ ബുള്ളറ്റ് ഇടുന്നതായി ഭാവിച്ച് ഇപ്പോള്‍ വെടിവെക്കുമെന്ന് പറഞ്ഞ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ട്രെയിന്‍ കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ 20 പേരടങ്ങുന്ന സംഘം ഇവര്‍ സഞ്ചരിച്ച കോച്ച് വളഞ്ഞ് യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

പാലക്കാട് നിന്ന് മധുരയിലെത്തിയ ചെറുപ്പക്കാര്‍ അവിടെ നിന്ന് രാമനാഥപുരത്തേക്ക് പോകാനായിരുന്നു പദ്ധതിയിട്ടത്.

TAGGED:death threatexpress train
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

News

ഇന്ത്യ – യു എ ഇ വിമാന ടിക്കറ്റുകളുടെ നിരക്ക് ഒക്ടോബറിൽ കൂട്ടും

August 25, 2022
DiasporaNews

ഊർജ മേഖലയ്ക്കായി 8 കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാർഡ് സംയുക്തമായി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും, ആർപിഎമ്മും

November 5, 2024
News

പാലക്കാട് നറുക്കെടുപ്പിന് മുമ്പ് ഓണം ബംപര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയി

September 20, 2023
News

വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം; നിമിഷ പ്രിയയുടെ ഹര്‍ജി യെമന്‍ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍

November 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?