EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇംഗ്ലണ്ടിൽ നഴ്സുമാർ നടത്താനിരുന്ന 48 മണിക്കൂർ സമരം മാറ്റിവച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഇംഗ്ലണ്ടിൽ നഴ്സുമാർ നടത്താനിരുന്ന 48 മണിക്കൂർ സമരം മാറ്റിവച്ചു
Diaspora

ഇംഗ്ലണ്ടിൽ നഴ്സുമാർ നടത്താനിരുന്ന 48 മണിക്കൂർ സമരം മാറ്റിവച്ചു

News Desk
Last updated: February 23, 2023 5:08 AM
News Desk
Published: February 23, 2023
Share

ഇംഗ്ലണ്ടിൽ അടുത്തയാഴ്ച നടത്താനിരുന്ന നഴ്സുമാരുടെ 48 മണിക്കൂർ സമരം മാറ്റിവച്ചതായി റോയൽ കോളജ് ഓഫ് നഴ്സിംഗ് അറിയിച്ചു. ശമ്പള വർധന സംബന്ധിച്ച് റോയൽ കോളജ് ലീഡേഴ്സും മന്ത്രിമാരും തമ്മിൽ ചർച്ച നടത്താൻ തീരുമാനമായ സാഹചര്യത്തിലാണ് തീരുമാനം.

മാർച്ച് ഒന്നാം തീയതി ബുധനാഴ്ച രാവിലെ മുതൽ നടത്താനിരുന്ന 48 മണിക്കൂർ സമരമാണ് തൽകാലത്തേക്ക് മാറ്റിവച്ചത്. ബുധനാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ സമരം നടത്താനായിരുന്നു ധാരണ. തുടർച്ചയായ ദിവസങ്ങളിലെ സമരം ആരോഗ്യമേഖലയിലെ പ്രവർത്തനം അവതാളത്തിലാക്കുമെന്ന് ബോധ്യപ്പെട്ടതോടെ മുഖംതിരിച്ചു നിന്ന സർക്കാർ ചർച്ചയ്ക്ക് തയാറാവുകയായിരുന്നു. ഇംഗ്ലണ്ടിലെ 128 ട്രസ്റ്റുകളിൽ പണിമുടക്ക് നടത്താനായിരുന്നു യൂണിയൻ തീരുമാനം.

നഴ്സുമാരുടെ ആവശ്യങ്ങളിൽ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നു റോയൽ കോളജ് ഓഫ് നഴ്സിംഗും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറും സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
പണപ്പെരുപ്പ നിരക്കിലും അഞ്ചു ശതമാനം ഉയർന്ന ശമ്പള വർധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. ഇതിൻ്റെ പകുതി വരെ മാത്രമാണ് സർക്കാരിൻ്റെ നിലവിലെ വാഗ്ദാനം.

എൻഎച്ച്എസ് സ്റ്റാഫിന് നിലവിൽ 4.75 ശതമാനം ശമ്പള വർധന നൽകിയിട്ടുണ്ടെന്ന ന്യായം പറഞ്ഞാണ് സർക്കാർ നാലര മാസമായി യൂണിയൻ്റെ ആവശ്യത്തോട് പ്രതികരിക്കാൻ പോലും തയാറാകാതിരുന്നത്. ഇതാണ് സമരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം നടന്ന സൂചനാ പണിമുടക്കു പോലും ഒട്ടേറെ ആശുപത്രികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതു മനസിലാക്കിയാണ് 48 മണിക്കൂർ സമരത്തിനു മുൻപു സർക്കാർ ചർച്ചയ്ക്ക് തയാറായിരിക്കുന്നത്.

TAGGED:englandNHS strikeNurses strikeRoyal college of nursing
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

Diaspora

സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

June 11, 2024
Diaspora

ദുബായ് എയർ ഷോയ്ക്ക് ഇന്ന് സമാപനം; കരുത്ത് തെളിയിച്ച് ആകാശത്തെ രാജാക്കന്മാർ

November 17, 2023
DiasporaNews

ദോഹ കോർണിഷിൽ വാഹനങ്ങൾക്ക് വിലക്ക്

October 30, 2022
Diaspora

വിമാനം വൈകിയാലും റദ്ദാക്കിയാലും ഇരട്ടി നഷ്ടപരിഹാരം, പുതിയ നിയമവുമായി സൗദി

August 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?