EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘വൈരം’ കഴിഞ്ഞപ്പോള്‍ ഭയങ്കര സ്‌നേഹ പ്രകടനമായിരുന്നു; പിന്നെ ജയസൂര്യയില്‍ നിന്ന് അകലം പാലിച്ചു: എം.എ നിഷാദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘വൈരം’ കഴിഞ്ഞപ്പോള്‍ ഭയങ്കര സ്‌നേഹ പ്രകടനമായിരുന്നു; പിന്നെ ജയസൂര്യയില്‍ നിന്ന് അകലം പാലിച്ചു: എം.എ നിഷാദ്
Entertainment

‘വൈരം’ കഴിഞ്ഞപ്പോള്‍ ഭയങ്കര സ്‌നേഹ പ്രകടനമായിരുന്നു; പിന്നെ ജയസൂര്യയില്‍ നിന്ന് അകലം പാലിച്ചു: എം.എ നിഷാദ്

Web News
Last updated: May 12, 2023 9:45 AM
Web News
Published: May 12, 2023
Share

വൈരം സിനിമയ്ക്ക് ശേഷം ജയസൂര്യയ്ക്ക് വലിയ സ്‌നേഹ പ്രകടനമായിരുന്നെന്നും എന്നാല്‍ പിന്നീട് കഥ പറയാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഗൗനിച്ചില്ലെന്നും സംവിധായകന്‍ എം.എ നിഷാദ്. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം.എ നിഷാദ് ഇക്കാര്യം പറഞ്ഞത്.

സിനിമ എല്ലാ കാലത്തും വിജയിക്കുന്നവന്റേതാണ്. വൈരം കണ്ട് അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും എക്‌സലന്റ് എന്ന് പറഞ്ഞതാണ്. നല്ല ക്യാരക്ടര്‍ ആണ് ഞാന്‍ ജയസൂര്യക്ക് കൊടുത്തത്. എന്നാല്‍ ആ സ്വാതന്ത്ര്യം വെച്ച് ജയസൂര്യയുടെ അടുത്ത് പോയപ്പോള്‍ ഉണ്ടായ അനുഭവം അത്ര സ്വീകാര്യമായിരുന്നില്ലെന്ന് എം. എ നിഷാദ് പറഞ്ഞു.

സിനിമയിലെ ബന്ധങ്ങള്‍ ഒക്കെ ഇത്രയേ ഉള്ളോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ വൈരത്തിന് ശേഷം ചെയ്ത സിനിമയായ ബെസ്റ്റ് ഓഫ് ലക്ക് പൊട്ടിയതുകൊണ്ടാകാം ജയസൂര്യ അത്തരത്തില്‍ പെരുമാറിയതെന്നും എം.എ നിഷാദ് പറഞ്ഞു.

എം.എ നിഷാദിന്റെ വാക്കുകള്‍

വൈരം സിനിമ കഴിഞ്ഞപ്പോള്‍ ജയസൂര്യ എന്നെ കെട്ടിപ്പിടിച്ച് ഭയങ്കര സ്‌നേഹവും മറ്റുമായിരുന്നു. പക്ഷെ പിന്നീട് ഒരു സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അദ്ദേഹം യാതൊരു പ്രോത്സാഹനവും അദ്ദേഹം നല്‍കിയില്ല. ഒരുപക്ഷെ വൈരം കഴിഞ്ഞ് ഞാന്‍ ചെയ്ത സിനിമയായ ‘ബെസ്റ്റ് ഓഫ് ലക്ക്’ പൊട്ടിപ്പോയതുകൊണ്ടാകാം. സിനിമ എപ്പോഴും വിജയിക്കുന്നവന്റെതാണ്. ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്, സിനിമയിലെ ബന്ധങ്ങള്‍ ഇത്രയൊക്കെയേ ഉള്ളോ എന്ന്.

അന്ന് എനിക്ക് കുറച്ച് വിഷമം തോന്നി. കാരണം, നമ്മള്‍ അത്രയും നല്ല ഒരു കാരക്ടര്‍ കൊടുത്തു. അയാളും അയാളുടെ കുടുംബവും വന്ന് പടം കണ്ട് എക്‌സലന്റ് എന്ന് വിധിയെഴുതി. കുടുംബം മാത്രമല്ല, പൊതു സമൂഹവും. അതുകൊണ്ട് മറ്റൊരു സിനിമ പരാജയപ്പെട്ടപ്പോള്‍ അത് വെച്ച് എന്നെ അളക്കാന്‍ പാടില്ല. ഞാന്‍ ജയസൂര്യക്ക് നല്ല ക്യാരക്ടര്‍ കൊടുത്ത്, പ്രൂവ് ചെയ്ത ഒരു സംവിധായകനാണ്. ആ സ്വാതന്ത്ര്യം വെച്ച് ഒന്ന് രണ്ട് തവണ ഞാന്‍ ജയസൂര്യയുടെ അടുത്ത് ചെന്നപ്പോള്‍ കിട്ടിയ അനുഭവം സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ ജയസൂര്യയില്‍ നിന്ന് അകലം പാലിച്ചു. ജയസൂര്യയുടെ ഡേറ്റ് ഇല്ലെങ്കില്‍ എം.എ നിഷാദ് ഇല്ല എന്നല്ലല്ലോ. അതൊക്കെ മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെ വേണം മുന്നോട്ട് പോകാന്‍.

 

 

TAGGED:Actor JayasuryaMA nishadmalayala cinemavairam movie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

Entertainment

അൻപത് കോടി ക്ലബിലേക്ക് ടർബോ, മൂന്ന് ദിവസത്തിൽ കേരളത്തിൽ മാത്രം 13.69 കോടി കളക്ഷൻ

May 26, 2024
Entertainment

വല്ല്യേട്ടൻ വരുന്നു, ആഹ്ളാദത്തിൽ മലയാളികൾ, സ്നേഹാശംസകളോടെ മോഹൻലാൽ

August 19, 2025
Entertainment

‘നരകങ്ങളുടെ ആഴക്കയങ്ങള്‍ക്ക് പോലും വേണ്ടാത്തവര്‍’; അബ്രഹാം ഒസ്ലര്‍ ട്രെയ്‌ലര്‍

January 3, 2024
Entertainment

ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

April 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?