EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്ക് അടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് വധശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്ക് അടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് വധശിക്ഷ
News

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്ക് അടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിയ്ക്ക് വധശിക്ഷ

Web News
Last updated: July 22, 2023 7:53 AM
Web News
Published: July 22, 2023
Share

ഇടുക്കിയില്‍ ആനച്ചാലിന് സമീപം ആമക്കണ്ടത്ത് ആറ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുകയും 14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയ്ക്ക് വധ ശിക്ഷ. ഇടുക്കി ഫാസ്റ്റ്ട്രാക്ക് കോടതിയുടെതാണ് വിധി.

മരണം വരെയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ആകെ 92 വര്‍ഷമാണ് തടവ് ശിക്ഷ. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ ആറ് വയസുകാരന്റെ സഹോദരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി. കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിന് ശേഷം പ്രതി 14 വയസുകാരിയായ പെണ്‍കുട്ടിയെ ഏലത്തോട്ടത്തില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

കുട്ടിയെ കൊലപ്പെടുത്തിയതിന് വകുപ്പ് 302 പ്രകാരം പ്രതിയെ മരണം വരെ വധശിക്ഷയ്ക്ക് വിധിച്ചു. ബലാത്സംഗം ചെയ്ത കുറ്റത്തിന് പോക്‌സോ പ്രകാരം നാല് വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. ഇത് പ്രകാരം മരണം വരെ ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നതെന്ന് വിധിയ്ക്ക് ശേഷം പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ വകുപ്പുകളിലായി 92 വര്‍ഷം തടവും പിഴയുമാണ് ഈടാക്കിയിട്ടുള്ളത്. പിഴ അടച്ചില്ലെങ്കില്‍ 11 വര്‍ഷം കൂടി അഡീഷണല്‍ ആയി തടവ് അനുഭവിക്കേണ്ടിവരും.

പ്രതിയ്ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബര്‍ രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവല്‍ പൊലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

TAGGED:death sentenceidukki caseMurder caserape
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

News

മാർച്ച്‌ 11 പതാകദിനമായി ആചരിക്കാൻ സൗദി ഭരണാധികാരിയുടെ ഉത്തരവ്

March 1, 2023
News

ഉഗാണ്ടയിൽ എബോള പടരുന്നു; കമ്പാലയിൽ ആദ്യ മരണം

October 12, 2022
News

സര്‍ക്കാരിന് നിശ്ചയിക്കാം; അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന വിധി ഭാഗികമായി റദ്ദാക്കി

November 7, 2023
EntertainmentNews

ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിക്കുന്നത്: പൃഥ്വിരാജ്

August 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?