EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചിരഞ്ജീവിയുടെ ബിഗ്ബജറ്റ് ചിത്രം ബിംബിസാര: ഒരുക്കിയത് 13 കൂറ്റൻ സെറ്റുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ചിരഞ്ജീവിയുടെ ബിഗ്ബജറ്റ് ചിത്രം ബിംബിസാര: ഒരുക്കിയത് 13 കൂറ്റൻ സെറ്റുകൾ
Uncategorized

ചിരഞ്ജീവിയുടെ ബിഗ്ബജറ്റ് ചിത്രം ബിംബിസാര: ഒരുക്കിയത് 13 കൂറ്റൻ സെറ്റുകൾ

Web Desk
Last updated: April 3, 2024 1:52 PM
Web Desk
Published: April 3, 2024
Share

മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം ‘വിശ്വംഭര’യുടെ പുതിയ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു.

ഒരു ​ഗാനവും, ചില സംഘടന രം​ഗങ്ങളും സീനുകളുമാണ് ആദ്യ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യ യുവി ക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി തൃഷ കൃഷ്ണനാണ് എത്തുന്നത്. 2025 ജനുവരി 10 സംക്രാന്തിക്ക് ചിത്രം തിയറ്ററുകളിലെത്തും.

‘ബിംബിസാര’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വസിഷ്ഠ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ‘വിശ്വംഭര’. ‌ഹൈദരാബാദിലെ അലൂമിയം ഫാക്ടറിയിൽ ഫൈറ്റ് മാസ്റ്റേഴ്‌സ് ജോഡികളായ രാം-ലക്ഷ്മണിൻ്റെ മേൽനോട്ടത്തിൽ ചിരഞ്ജീവിയും എതിരാളികളും തമ്മിലുള്ള ആക്ഷൻ സീക്വൻസാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.

ചിരഞ്ജീവിയുടെ ഏറ്റവും ചിലവേറിയ ചിത്രമാണ് ‘വിശ്വംഭര’. നവംബർ അവസാനവാരത്തിലാണ് ‘വിശ്വംഭര’യുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായ് 13 കൂറ്റൻ സെറ്റുകളാണ് ടീം ഹൈദരാബാദിൽ സ്ഥാപിച്ചിരിക്കുന്നത്. ചിരഞ്ജീവിയും തൃഷയും ഇതിന് മുൻപ് 2006 സെപ്തംബർ 20ന് പുറത്തിറങ്ങിയ ‘സ്റ്റാലിൻ’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്
  • പ്രളയദുരിതാശ്വാസത്തിന് വന്ന വണ്ടിക്ക് പിഴയിട്ട എംവിഡിക്ക് സസ്പെൻഷൻ
  • കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ
  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ

You Might Also Like

Uncategorized

ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു

December 25, 2023
Uncategorized

തിരുവനന്തപുരം സ്വദേശിയായ പ്രവാസി യുഎഇയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

August 22, 2023
Uncategorized

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീംകോടതിക്ക് ആശങ്ക

August 26, 2025
Uncategorized

കേക്കിൽ തീർത്ത ഖത്തർ അമീറിന്‍റെ രൂപം; പരീക്ഷണവുമായി ദോഹയിലെ മലയാളി

February 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?