EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരോഗ്യനില ഗുരുതരം; ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആരോഗ്യനില ഗുരുതരം; ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
News

ആരോഗ്യനില ഗുരുതരം; ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗുരുതര ശ്വാസകോശരോഗവും വാർധക്യസഹജമായ അസുഖങ്ങളും കാരണം കുറച്ചു കാലമായി ബുദ്ധദേവ് ഭട്ടാചാര്യ പൊതുരംഗത്ത് സജീവമല്ല

Web Desk
Last updated: July 29, 2023 3:41 PM
Web Desk
Published: July 29, 2023
Share

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് ശ്വാസതടസ്സത്തെ തുടർന്ന് നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 79-കാരനായ ബുദ്ധദേവ് ഭട്ടാചാര്യ നിലവിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെൻ്റിലേറ്റർ സപ്പോർട്ടിലാണ് എന്നാണ് റിപ്പോർട്ടുകൾ. ബുദ്ധദേവിനെ പാം അവന്യൂവിലെ വസതിയിൽ നിന്നും ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.

“അദ്ദേഹത്തിന്റെ നില അതീവഗുരുതരമാണ്. ഉച്ചയോടെ ഓക്‌സിജൻ സാച്ചുറേഷൻ 70 ശതമാനമായി കുറയും ആരോഗ്യനില വഷളായി അദ്ദേഹം അബോധാവസ്ഥയിലാവുകയും ചെയ്തു തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്,” ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കാൻ ഹൃദ്രോഗ വിദഗ്ധനും പൾമണോളജിസ്റ്റും ഉൾപ്പെടെ മുതിർന്ന ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബുദ്ധദേവിൻ്റെ ഭാര്യ മീര ഭട്ടാചാര്യയും മകൾ സുചേന ഭട്ടാചാര്യയും ആശുപത്രിയിൽ തുടരുകയാണ്..

ഗുരുതര ശ്വാസകോശരോഗവും വാർധക്യസഹജമായ മറ്റു അസുഖങ്ങളും കാരണം കുറച്ചു കാലമായി ബുദ്ധദേവ് ഭട്ടാചാര്യ പൊതുരംഗത്ത് സജീവമല്ല. 2015-ൽ സി.പി.ഐ.എമ്മിന്റെ പൊളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒഴിഞ്ഞ അദ്ദേഹം 2018-ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ഉപേക്ഷിച്ചു. 1977 മുതൽ 2000 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിൻ്റെ പിൻഗാമിയായിട്ടാണ് ബുദ്ധദേവ് ഭട്ടചാര്യ ബംഗാൾ മുഖ്യമന്ത്രിയായത്. 2011ൽ മമതാ ബാനർജിയും തൃണമൂൽ കോണ്ഗ്രസും നടത്തിയ തേരോട്ടത്തോടെ ബുദ്ധദേവും ഇടതുപക്ഷവും അധികാരത്തിന് പുറത്തായി. തുടർന്നുള്ള മൂന്ന് തെരഞ്ഞെടുപ്പിലും തൃണമൂലിനാണ് ബംഗാളിൽ അധികാരം കിട്ടിയത്.

 

 

TAGGED:bengalBuddhadeb BhattacharyaKolkatawest bengal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകം സമാധാനത്തിലേക്ക്, മാറ്റത്തിന്റെ സൂചന നൽകി എണ്ണയും സ്വര്‍ണവും
  • അനധികൃത കുടിയേറ്റക്കാരെ തിരിച്ച് കയറ്റാതെ ബംഗ്ലാദേശ്, അസം അതിർത്തിയിൽ സംഘർഷം
  • ഇസ്രയേൽ രണ്ട് മണിക്കൂറിനുള്ളിൽ നശിച്ചേനെ, നന്ദി വേണം’, നെതന്യാഹുവിനെതിരെ ട്രംപ്
  • സമാധാന കരാ‍ർ തയ്യാ‍ർ, വെള്ളിയാഴ്ച ഒപ്പിടുമെന്ന് ഇറാൻ
  • ചാണ്ടി ഉമ്മൻ്റെ ഇടപെടൽ, ഡ്രൈവർ യദുവിന് നിയമസഭയിൽ താത്കാലിക ജോലി

You Might Also Like

News

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 30, 2023
News

‘ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല’, ഹേബിയസ് കോര്‍പ്പസില്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

December 15, 2023
News

ഇന്ത്യ സഖ്യ യോഗത്തില്‍ 25 പാര്‍ട്ടികള്‍, ഡിഎംകെയും ആം ആദ്മിയും വിട്ടു നിന്നു

June 8, 2026
News

പയ്യന്നൂർ കോളേജിൽ രണ്ടാ വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?