EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അതിർത്തിയിൽ അഞ്ഞൂറിലേറെ ബംഗ്ലാദേശുകാരെ തടഞ്ഞ് ബിഎസ്എഫ്; ആകാശത്തേക്ക് വെടിവച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അതിർത്തിയിൽ അഞ്ഞൂറിലേറെ ബംഗ്ലാദേശുകാരെ തടഞ്ഞ് ബിഎസ്എഫ്; ആകാശത്തേക്ക് വെടിവച്ചു
News

അതിർത്തിയിൽ അഞ്ഞൂറിലേറെ ബംഗ്ലാദേശുകാരെ തടഞ്ഞ് ബിഎസ്എഫ്; ആകാശത്തേക്ക് വെടിവച്ചു

Web Desk
Last updated: August 8, 2024 1:56 PM
Web Desk
Published: August 8, 2024
Share

കൊൽക്കത്ത: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് പൌരൻമാരെ തടഞ്ഞ് അതിർത്തി രക്ഷാസേന. പശ്ചിമബംഗാളിലെ ജൽപായ്ഗുരിയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് അഞ്ഞൂറോളം അഭയാർത്ഥികൾ ഇന്നലെ തടിച്ചു കൂടിയതെന്നാണ് ബംഗാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവരം ലഭിച്ചയുടനെ ബി.എസ്.എഫ് ഭടൻമാർ സ്ഥലത്ത് എത്തി നിലയുറപ്പിച്ചു. ബംഗ്ലാദേശ് സൈന്യത്തെ ബിഎസ്എഫ് വിവരമറിയച്ചതോടെ സീറോ പോയിൻ്റിന് മുൻപേ തന്നെ ഇവരെ തടയാനായി. അഭയാർത്ഥികളാരും അതിർത്തി കടന്നിട്ടില്ലെന്ന് ബിഎസ്എഫ് വ്യക്തമാക്കി.  അതിർത്തിയിലെത്തിയ ബംഗ്ലാദേശികളിൽ ചിലർ ഇന്ത്യയിലേക്ക് ഓടി കയറാൻ ശ്രമിച്ചതോടെ ബിഎസ്എഫ് ഭടൻമാർക്ക് ആകാശത്തേക്ക് വെടിവയ്ക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

ജൽപായ്ഗുരിയിലെ കോട്വാലി പോലീസ് സ്റ്റേഷൻ്റെ കീഴിലുള്ള ദക്ഷിണ ബെരുബാരിയിലെ ധാർധാര ഗ്രാമത്തിലെ അന്താരാഷ്ട്ര അതിർത്തിക്ക് മറുവശത്താണ് ഇന്നലെ ബംഗ്ലാദേശി പൌരൻമാർ തടിച്ചു കൂടിയത്. വിവരമറിഞ്ഞ് ബിഎസ്എഫ് സ്ഥലത്ത് എത്തിയതോടെ തങ്ങളെ ഇന്ത്യയിലേക്ക് കയറ്റി വിടണമെന്ന് ആവശ്യപ്പെട്ട് ഇവർ കരയാൻ തുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് അതിർത്തി കടക്കാനെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.

തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കണമെന്നും പറഞ്ഞ് അവർ ബിഎസ്എഫുകാരോട് കരയുന്നത് കണ്ടു. കണ്ടു നിൽക്കാൻ പറ്റുന്നതായിരുന്നില്ല അവരുടെ അവസ്ഥ. രാവിലെ മുതൽ അവർ ബിഎസ്എഫിനോട് താണുകേണു പറഞ്ഞ് അവിടെ തുടരുകയായിരുന്നു. എന്നാൽ ആരേയും കടത്തി വിടില്ലെന്ന് ബിഎസ്എഫ് ഉറച്ച നിലപാട് എടുത്തു. ഉച്ചയോടെ കുറച്ചു പേർ തിരികെ പോയി. പക്ഷേ രാത്രി ഒൻപത് മണി വരെയും അവിടെ ആളുകളുണ്ടായിരുന്നു – പ്രദേശവാസികളെ ഉദ്ധരിച്ച് ആനന്ദബസാർ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഈ ഭാഗത്ത് മുള്ളുവേലി ഇല്ലാത്ത അതിർത്തി ഭാഗമാണ്. മുഴുവൻ തേയില തോട്ടങ്ങളാണ്. അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബിഎസ്എഫ് എത്തി തോട്ടം തൊഴിലാളികളെ മുഴുവൻ ഒഴിപ്പിച്ചു ശേഷം അവർ അവിടെ നിലയുറപ്പിച്ചു. അഭയാർത്ഥികളോടെ തിരികെ ബംഗ്ലാദേശിലേക്ക് പോകാൻ ബിഎസ്എഫ് അഭ്യർത്ഥിച്ചു. എന്നാൽ അവർ പോവാൻ കൂട്ടാക്കിയില്ല.

 

TAGGED:bangladeshBangladesh HindusDhakaindiamigrants
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം
  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

You Might Also Like

NewsSports

ഏഷ്യാ കപ്പ്: ബംഗ്ലാദേശ് – അഫ്‌ഗാനിസ്ഥാന്‍ പോരാട്ടം ഇന്ന്

August 30, 2022
News

ദുബായിൽ ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ എൻട്രി വീസ അനുവദിച്ചു തുടങ്ങി

November 2, 2022
News

ഷാഫിക്കായി പട നയിക്കാൻ രാഹുൽ: തെരഞ്ഞെടുപ്പ് ഏകോപന ചുമതല രാഹുൽ മാങ്കൂട്ടത്തിന്

March 14, 2024
News

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; റെഡ്, യെല്ലോ അലർട്ടുകൾ തുടരും

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?