EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷന്‍; പ്രവാസി മുസ്തഫ അബു യൂസഫ് മില്യണയര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷന്‍; പ്രവാസി മുസ്തഫ അബു യൂസഫ് മില്യണയര്‍
News

യുഎഇ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷന്‍; പ്രവാസി മുസ്തഫ അബു യൂസഫ് മില്യണയര്‍

Web News
Last updated: September 20, 2023 1:43 PM
Web News
Published: September 20, 2023
Share

അല്‍ അന്‍സാരി എക്സ്ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷനിലെ പത്താമത് കോടീശ്വരനായി ആയി യുഎഇ പ്രവാസി മുസ്തഫ അബു യൂസഫ്. തല്‍ക്ഷണ കോടീശ്വരനായി തെരഞ്ഞെടുത്ത ഈജിപ്ത് സ്വദേശിയായ ഇദ്ദേഹത്തിന് ദിര്‍ഹം ഒരു മില്യണ്‍ ആണ് നറുക്കെടുപ്പിലൂടെ ലഭിച്ചത്.

ദുബായിലെ മെട്രോപൊളിറ്റന്‍ ഹോട്ടലില്‍ വെച്ച് കഴിഞ്ഞ ദിവസം അല്‍ അന്‍സാരി എക്സ്ചേഞ്ചും ദുബായിലെ ഇക്കോണമി ആന്‍ഡ് ടൂറിസം ഡിപാര്‍ട്ട്മെന്റിലെ പ്രതിനിധികളും പങ്കെടുത്ത പരിപാടിയിലാണ് നറുക്കെടുപ്പ് നടന്നത്.

അല്‍ അന്‍സാരി എക്സ്ചേഞ്ച് മൊബൈല്‍ ആപ്പ് വഴി പണമിടപാട് നടത്തിയതിലൂടെയാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.
പരിപാടിയുടെ ലൈവ് സ്ട്രീമിംഗ് കമ്പനിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ സ്ട്രീം ചെയ്തിരുന്നു.

വര്‍ഷങ്ങളായി കമ്പനിയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്ന ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ തിരിച്ച് നല്‍കുന്ന സമ്മാനമാണിത്. പത്താമത്തെ കോടീശ്വരനില്‍ വരെ എത്തി നില്‍ക്കുന്നതിലൂടെ വലിയൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുന്ന അല്‍ ഫലഹ് ബാങ്കിന് നന്ദി അറിയിക്കുന്നതിനൊപ്പം ജേതാക്കളെ അഭിന്ദിക്കുകയും ചെയ്യുന്നുവെന്ന് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് സി.ഒ.ഒ അലി അല്‍ നജ്ജര്‍ പറഞ്ഞു.

ഗ്രാന്‍ഡ് പ്രൈസിന് പുറമെ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് സമ്മര്‍ പ്രമോഷന്റെ ആഴ്ച തോറുമുള്ള നറുക്കെടുപ്പുകളും വിജയകരമായി ക്യാംപയിനില്‍ ഉടനീളം നടപ്പാക്കിയിരുന്നു.

ആകെ 12 ‘ഐഫോണ്‍ 14’ സ്മാര്‍ട്ട് ഫോണുകള്‍ ഇതിലൂടെ നല്‍കപ്പെട്ടു. 9 ഭ്യാഗ്യശാലികള്‍ക്ക് 105,000 ദിര്‍ഹവും ലഭിച്ചു. എട്ട് വിജയികള്‍ക്ക് 10,000 ദിര്‍ഹം വീതം ലഭിച്ചു. 2023 ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് സമ്മര്‍ പ്രമോഷന്‍ നടന്നത്. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ബ്രാഞ്ചുകളും മൊബൈല്‍ ആപ്പുകളും ഡിജിറ്റല്‍ ചാനലുകളും വഴി പണമിടപാട് നടത്തിയവര്‍ക്കാണ് ഇതില്‍ പങ്കെടെുക്കാന്‍ സാധിച്ചത്.

TAGGED:Al Ansari Exchange Summer PromotionUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ടുകൾ
  • സോഷ്യൽ മീഡിയയിൽ തരംഗമായി ‘തൂവെള്ള തട്ടം’; ആർദ്ര മധുര സംഗീതവുമായി ഷെമീർ മടത്തറയിൽ
  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം

You Might Also Like

News

ആദ്യ ഭാര്യയുടെ പല്ല് തകർത്തയാൾക്ക് 11 ലക്ഷം പിഴ

January 13, 2023
News

ദുബായ് ഔട്ട്‌ലെറ്റ് മാളില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

March 2, 2024
News

കണ്ണീരായി വയനാട്;നിലവിൽ 154 മരണം സ്ഥിരീകരിച്ചു;200 പേരെ കാണാനില്ല

July 31, 2024
News

ഷെയ്ൻ നിഗത്തേയും ശ്രീനാഥ് ഭാസിയേയും പൂർണമായി വിലക്കി ചലച്ചിത്ര സംഘടനകൾ

April 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?