EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തമിഴ്നാട്ടിൽ ചർച്ചയായ കണ്ണൻ രവി ചിത്രം ടി.എൻ 2026 ജിസിസിയിൽ പ്രദർശനത്തിന് എത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > തമിഴ്നാട്ടിൽ ചർച്ചയായ കണ്ണൻ രവി ചിത്രം ടി.എൻ 2026 ജിസിസിയിൽ പ്രദർശനത്തിന് എത്തി
Entertainment

തമിഴ്നാട്ടിൽ ചർച്ചയായ കണ്ണൻ രവി ചിത്രം ടി.എൻ 2026 ജിസിസിയിൽ പ്രദർശനത്തിന് എത്തി

Web Desk
Last updated: April 11, 2026 10:56 PM
Web Desk
Published: April 11, 2026
Share

തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ആക്ഷേപഹാസ്യ ചിത്രം ടി.എൻ (തങ്കനക്ഷത്രം) 2026 ​​ഗൾഫിലും പ്രദർശനത്തിന് എത്തി. സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് നേരത്തെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. തമിഴക വെട്രി കഴകം നേതാവ് വിജയ്യയെ ആക്ഷേപിക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർ‌പ്പിക്കപ്പെട്ടത്. എന്നാൽ ചിത്രത്തിൻ്റെ റിലീസ് തടയാൻ കോടതി തയ്യാറായില്ല.

 

View this post on Instagram

 

A post shared by KANNAN RAVI GROUPS (@krgoffl)

ജീവ നായകനായി മലയാളിയായ സംവിധായകൻ നിതീഷ് സഹദേവൻ ഒരുക്കിയ തമിഴ് ചിത്രം ടിടിടി (തലൈവർ തമ്പി തലമയിൽ) നിർമ്മിച്ച കണ്ണൻ രവിയാണ് ടി.എൻ 2026 സിനിമയും നിർമ്മിച്ചിരിക്കുന്നത്. നാട്ടി നടരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഉമാപതി രാമയ്യ ആണ്. തമ്പി രാമയ്യ, എം.എസ്. ഭാസ്‌കർ, ഇളവരശ്, മേശഹ റാവു, ചന്ദിനി തമിഴരെശൻ, യാഷിക ആനന്ദ്, റെഡിൻ കിംഗ്സ്ലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംഗീത സംവിധാനം- ദർബൂക ശിവ, ഛായാഗ്രഹണം: പി.ജി. മുത്തയ്യ. എഡിറ്റിങ്: അരുൾ ആർ. തങ്കം.

ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനല്ല സിനിമയെടുത്തതെന്നും തമിഴ് രാഷ്ട്രീയത്തിലെ സമകാലിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചിത്രത്തിന്റെ നിർമാതാക്കളും ദുബായിലെ വ്യവസായിയുമായ കണ്ണൻ രവിയും ​സഹനിർമ്മാതാവായ മകൻ ദീപക് രവിയും പറഞ്ഞു.

സിനിമയുടെ കഥ ഒരു വർഷം മുൻപേ പൂർത്തിയാക്കിയതാണ്. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളുമായുള്ള സാമ്യം തികച്ചും യാദൃഛികം മാത്രമാണ്. സിനിമയെ സിനിമയായി മാത്രം കാണണം. കാലത്തിന് അനുയോജ്യമായ സിനിമയായതുകൊണ്ട് പ്രേക്ഷകർ മികച്ച രീതിയിൽ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് കണ്ണൻ രവി പറഞ്ഞു.

 

 

View this post on Instagram

 

A post shared by Editoreal (@editoreallive)

 

TAGGED:Kannan RaviKannan Ravi groupTN 2026TTT
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബലാത്സംഗം, ലഹരിക്കടത്ത് ; സൗദി അറേബ്യയിൽ നാലുപേരുടെ വധശിക്ഷ നടപ്പിലാക്കി
  • പാലക്കാട്‌, കൊല്ലം ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ്
  • തൃശ്ശൂ‍ർ വെടിക്കെട്ട് അപകടം: 12 മരണം, അഞ്ച് പേർ ഗുരുതരാവസ്ഥയിൽ, രക്ഷാപ്രവർത്തനം തുടരുന്നു
  • അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവർക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് സൗദ്ദി അറേബ്യ
  • ഇന്ധനവില വ‍ർധന; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിച്ചേക്കും

You Might Also Like

Entertainment

സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു

September 2, 2024
Entertainment

‘എന്റര്‍ട്ടെയിന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണ്’; പ്രേമലുവിനെ പ്രശംസിച്ച് പ്രിയദര്‍ശന്‍

February 14, 2024
Entertainment

മലയാള സിനിമയിലെ സംവിധായക രാജാക്കൻമാരുടെ നിരയിലേക്ക് ഈ ഇളമുറക്കാരനും: ജൂഡിനെ പുകഴ്ത്തി സിദ്ധു പനയ്ക്കൽ

May 8, 2023
Entertainment

‘അന്വേഷണങ്ങളുടെയല്ല അന്വേഷകരുടെ കഥ’; അന്വേഷിപ്പിന്‍ കണ്ടെത്തും ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ്

January 15, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?