EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ധനവില വ‍ർധന; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിച്ചേക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഇന്ധനവില വ‍ർധന; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിച്ചേക്കും
Diaspora

ഇന്ധനവില വ‍ർധന; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിച്ചേക്കും

Web Desk
Last updated: April 21, 2026 11:43 AM
Web Desk
Published: April 21, 2026
Share

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുട‍ർന്ന് ഇന്ധനവിലയിലുണ്ടായ കുതിപ്പിനെ തുടർന്ന് ആ​ഗോള വിമാനടിക്കറ്റ് നിരക്കുകൾ പത്ത് ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രക്കാരെയാണ് ഈ വിലവർധനവ് കൂടുതൽ ബാധിക്കുക. ​ജിസിസിയിലെ വിമാനക്കമ്പനികൾക്ക് അവരുടെ സാമ്പത്തിക ശേഷി വച്ച് ഒരു പരിധി വരെ ഈ പ്രതിസന്ധി നേരിടാൻ സാധിച്ചേക്കുമെന്നും ‘ഓക്സ്ഫോർഡ് ഇക്കണോമിക്സ്’ പുറത്തിറക്കിയ പഠനത്തിൽ പറയുന്നു.

പശ്ചിമേഷ്യൻ സംഘ‍ർഷത്തിന് പിന്നാലെ എല്ലാ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയർത്തുകയോ ഫ്യുവൽ സർ ചാർജ്ജ് കൂട്ടുകയോ ചെയ്തിട്ടുണ്ട്. യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അടിസ്ഥാന ടിക്കറ്റ് നിരക്കിൽ കാര്യമായ വർധനയാണ് അനുഭവപ്പെടുന്നത്. ഫെബ്രുവരി 28ന് മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചത് മുതൽ വിമാന ഇന്ധനവില ഏകദേശം ഇരട്ടിയായി. വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിൻറെ 25 മുതൽ 35 ശതമാനം വരെ ഇന്ധനത്തിനായാണ് ചെലവാകുന്നത്. ചില ബജറ്റ് വിമാനക്കമ്പനികളിൽ ഇത് 60 ശതമാനം വരെയാണ്.

മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടച്ചതോടെ വിമാനങ്ങൾക്ക് വഴിതിരിച്ചു വിടേണ്ടി വരുന്നു. ഇത് യാത്രാസമയം വർധിക്കാനും കൂടുതൽ ഇന്ധനം ചെലവാകാനും ഇടയാക്കുന്നു. എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് തുടങ്ങിയ ഗൾഫ് വിമാനക്കമ്പനികൾ നിലവിൽ സാമ്പത്തികമായി മികച്ച നിലയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2025 സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് എമിറേറ്റ്സ് ഗ്രൂപ്പിൻറെ കൈവശം 5,600 കോടി ദിർഹത്തിൻറെ (15.2 ബില്യൺ ഡോളർ) റെക്കോർഡ് കരുതൽ ധനമുണ്ട്.

TAGGED:air fareAirplanedubaiFlightFlight TicketsUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

DiasporaNews

അബുദാബി ലുലുവിൽ നിന്നും ഒന്നരകോടിയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

April 5, 2024
News

യു എ ഇ യിൽ മഴ തുടരും

January 29, 2023
Diaspora

മെർക്കുറി അടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിലക്കി യുഎഇ; ഒന്നിലധികം തവണ സിറിഞ്ച് ഉപയോഗിക്കുന്നതിനും വിലക്ക്

September 13, 2023
Diaspora

മലയാളി യുവാവിനെ അബുദാബിയിൽ കാണാതായി; എട്ട് മാസമായി വിവരമില്ലെന്ന് വീട്ടുകാർ

May 28, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?